അബ്സല്യൂട്ട് അണ്‍ ഇന്‍സ്റ്റാളര്‍


നിങ്ങള്‍ക്ക് ഒഴിവാക്കേണ്ടുന്ന പ്രോഗ്രാമുകളെ കംപ്യൂട്ടറില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് ഇത്. കണ്‍ട്രോള്‍ പാനലില്‍ ആഡ്-റിമൂപ് പ്രോഗ്രാം എന്നതിന് സമമാണെങ്കിലും അതിനേക്കാള്‍ പവര്‍ഫുള്ളാണ് ഈ ആപ്ലിക്കേഷന്‍.
നമ്മള്‍ ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് C:Program Files , C:WindowsSystem32 , Registry എന്നിവയില്‍ ഫയല്‍ കോപ്പി ചെയ്യും. എന്നാല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രോഗ്രാം ഫയല്‍സിലെ ഫയലുകളേ നീക്കം ചെയ്യപ്പെടു. System32 ,Registry എന്നിവയില്‍ നിന്ന് ഫയലുകള്‍ മാറില്ല. ഇത്തരം ഫയലുകള്‍ സിസ്റ്റം സ്ലോ ആക്കുകയും ചെയ്യും.
Absolute Uninstaller എല്ലാ ഫയലുകളും പൂര്‍ണ്ണമായും നീക്കം ചെയ്യും. ഇതുപയോഗിച്ചാല്‍ എളുപ്പത്തില്‍ കീവേര്‍ഡുപയോഗിച്ച് പ്രോഗ്രാമുകള്‍ കണ്ടെത്താം. വളരെ വേഗത്തില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ഓട്ടോ ഫിക്സ് സംവിധാനം ഉണ്ട്. പുതിയ പ്രോഗ്രാമുകളെ ന്യു എന്ന് മാര്‍ക്ക് ചെയ്യും.

http://absolute-uninstaller.en.softonic.com/

Comments

comments