മൈ ബോസ് പുനരാരംഭിച്ചു



ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം മൈ ബോസ് ഷൂട്ടിംഗ് പുനരാരംഭിച്ചു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് ദിലീപിന്റെ നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുബൈയിലായിരുന്നു. ഇപ്പോള്‍ കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. അതേ സമയം വിജി തമ്പി സംവിധാനം ചെയ്യുന്ന ദിലീപിന്റെ നാടോടി മാമനും മുടങ്ങിക്കിടക്കുകയാണ്. മൈ ബോസ് പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് നാടോടിമാമന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കും.

Comments

comments