ജിമെയില്‍ ടിപ്‌സ്


ജിമെയില്‍ ഉപയോഗത്തില്‍ ഉപകാരപ്രദമായ ഏതാനും പ്രധാന കാര്യങ്ങള്‍ ഇവിടെ പറയുന്നു. ഇത് ഉപയോഗിക്കുക വഴി ജിമെയില്‍ ഉപയോഗം കൂടുതല്‍ മികവുറ്റതാക്കാം.
1. സെറ്റ് അപ് ഡെസ്‌ക്ടോപ്പ് നോട്ടിഫിക്കേഷന്‍
നിങ്ങളുടെ ഇന്‍ബോക്‌സില്‍ വരുന്ന മെയിലുകളെക്കുറിച്ച് തല്‍ക്ഷണം അറിയാന്‍ ഇത് ഉപയോഗിക്കാം. ഗൂഗിള്‍ ക്രോം ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി ഇത് സാധ്യമാക്കാം. ഇമെയില്‍ വരുമ്പോള്‍ ഒരു പോപ് അപ് കാണാന്‍ സാധിക്കും.
Download
2. മള്‍ട്ടിപ്പിള്‍ അറ്റാച്ച്‌മെന്റുകള്‍
മള്‍ട്ടിപിള്‍ അറ്റാച്ച്‌മെന്റുകള്‍ എളുപ്പത്തില്‍ ചെയ്യാന്‍ മര്‍ത്തിക്കൊണ്ട് ഫയലുകള്‍ സെലക്ട് ചെയ്യുക. ഒരു ഫോള്‍ഡറില്‍ നിന്ന് പല ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ ഇത് ഉപകരിക്കും.
3. ഓട്ടോമാറ്റിക് വെക്കേഷന്‍ റെസ്‌പോണ്‍സ്
നിങ്ങള്‍ ഏറെക്കാലത്തേക്ക് ഓണ്‍ലൈന്‍ ആയിരിക്കുകയില്ലെങ്കില്‍ ഇത് സെറ്റ് ചെയ്യാം. നിങ്ങള്‍ക്ക് മെയില്‍ ലഭിച്ചാല്‍ ഓട്ടോമാറ്റിക്കായി നിങ്ങള്‍ സെറ്റ് ചെയ്ത മറുപടി അയക്കപ്പെടും.
ഇതിനായി ജിമെയിലില്‍ ലോഗിന്‍ ചെയ്ത് ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. settings എടുക്കുക. general tab ല്‍ vacation responder ല്‍ on ആക്കുക.
സബ്ജക്ട് , മെസേജ് സെറ്റ് ചെയ്യുക.
Only send a response to people in my Contacts ചെക്ക് ചെയ്യുക.

Comments

comments