ഗൂഗിള്‍ പ്ലസ് മ്യൂട്ടിങ്ങും ബ്ലോക്കിങ്ങും


Google plus mute and block - Compuhow.com

സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തില്‍ മെസേജുകള്‍ അയക്കുകയോ, നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയോ ചെയ്താല്‍ അവരെ ബ്ലോക്ക് ചെയ്യാറുണ്ടല്ലോ. ഗൂഗിള്‍ പ്ലസില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായിട്ടുള്ള രണ്ട് സംവിധാനങ്ങളാണ് മ്യൂട്ടും ബ്ലോക്കിങ്ങും.

ഇതില്‍ Muting എന്നത് കര്‍ശനമായ ബ്ലോക്കിങ്ങ് അല്ല. ആരെങ്കിലും, അല്ലെങ്കില്‍ ഏതെങ്കിലും പേജില്‍ നിന്ന് നോട്ടിഫിക്കേഷനുകള്‍ തടയാന്‍ ഇത് ഉപയോഗിക്കാം. വ്യക്തിപരമായ പോസ്റ്റുകളും ഇങ്ങനെ മ്യൂട്ട് ചെയ്യാം. എന്നാല്‍ മ്യൂട്ട് ചെയ്യപ്പെട്ടയാള്‍ക്ക് നിങ്ങളുടെ പോസ്റ്റ് കാണാനും അവയില്‍ കമന്‍റിടാനും സാധിക്കും.

ബ്ലോക്കിങ്ങ് കൂടുതല്‍ ശക്തമായതാണ്. ഇത് ചെയ്താല്‍ പേജ് അല്ലെങ്കില്‍ യൂസറുടെ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. സര്‍ക്കിളുകളില്‍ നിന്ന് പുറത്താവുകയും, നിങ്ങളിടുന്ന പോസ്ററുകള്‍ കാണാനോ, അവയില്‍ കമന്‍റ് ചെയ്യാനോ സാധിക്കില്ല.
ബ്ലോക്ക് അല്ലെങ്കില്‍ മ്യൂട്ട് ചെയ്യാന്‍ യൂസറുടെ പ്രൊഫെലെടുത്ത് ഹാങ്ങ് ഔട്ട് ബട്ടണടുത്തായുള്ള ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ബ്ലോക്ക് അല്ലെങ്കില്‍ മ്യൂട്ട് തെരഞ്ഞെടുക്കാം.

Comments

comments