ടെക്സ്റ്റ് ലോഗോ എളുപ്പത്തിലുണ്ടാക്കാം


ഫോട്ടോഷോപ്പ് ഉപയോഗിച്ച് ലോഗോകളുണ്ടാക്കുന്നത് ഒരു ഡിസൈനറെ സംബന്ധിച്ച് സാധാരണമാണ്. എന്നാല്‍ ഡിസൈനിംഗില്‍ വലിയ പ്രാഗത്ഭ്യമൊന്നുമില്ലാത്തവര്‍ക്ക് ലോഗോകള്‍ സ്വയം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ ടൂളുകളെ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആകര്‍ഷകമായ ടെക്സ്റ്റ് ഉപയോഗിച്ച് ലോഗോകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒന്നാണ് Cool text generator.
Logo maker - Compuhow.com
ഇതില്‍ 100 ലധികം ലോഗോ സ്റ്റൈലുകള്‍ ലഭ്യമാണ്. ചില ആനിമേറ്റഡ്,ത്രിഡി ലോഗോകളും ഇവിടെ ലഭ്യമാണ്. ലോഗോ സെലക്ട് ചെയ്ത് നൂറ് കണക്കിന് ആകര്‍ഷകമായ ഫോണ്ടുകളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമാകും.
ഇവ സെല്ക്ട് ചെയ്ത് ടെക്സ്റ്റ് നിറം. ഷാഡോ, ഗ്രേഡിയന്‍റ്, ഫോര്‍മാറ്റ് തുടങ്ങിയവയൊക്കെ സെലക്ട് ചെയ്ത ശേഷം Create logo ക്ലിക്ക് ചെയ്ത് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാം.
Logomaker - Compuhow.cm
ഇതില്‍ തന്നെ ആകര്‍ഷകമായ ബട്ടണുകളും നിര്‍മ്മിക്കാനാവും. സൈറ്റുകളിലും ബ്ലോഗുകളിലും ഇവ ഉപയോഗിക്കാനാവും.

http://cooltext.com

Comments

comments