വാട്ടര്‍ഫോക്‌സ് …64 ബിറ്റ് കംപ്യൂട്ടറിനുള്ള ഫയര്‍ഫോക്‌സ്


ഇന്ന് 64 ബിറ്റ് കംപ്യൂട്ടറുകള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വിന്‍ഡോസ് 64 ബിറ്റ് വേര്‍ഷന്‍ വാങ്ങുമ്പോള്‍ തന്നെ അതിനോടൊപ്പം ലഭിക്കും. ഇവ മാക്‌സിമ ഉപയോഗപ്പെടുത്താന്‍ പ്രോഗ്രാമുകളുടെ 64 ബിറ്റ് വേര്‍ഷനുകള്‍ ഉപയോഗിക്കണം.
മിക്കവാറും പ്രോഗ്രാമുകള്‍ക്കെല്ലാം 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളുണ്ട്.
മോസില്ല ഫയര്‍ഫോക്‌സ് ഇതുവരെയും 32 ബിറ്റ് വേര്‍ഷനുകളായിരുന്നു ഇറക്കിയിരുന്നത്. ലിനക്‌സിലും, വിന്‍ഡോസിലും, മാകിലും ഇവയാണ് ഉപയോഗിക്കുന്നത്.
ഇപ്പോള്‍ പരീഷണാടിസ്ഥാനത്തില്‍ ഫയര്‍ഫോക്‌സ് 64 ബിറ്റ് വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
Waterfox എന്നത് ഫയര്‍ഫോക്‌സിന്റെ കോഡില്‍ ഡെവലപ് ചെയ്ത ഒരു തേര്‍ഡ്പാര്‍ട്ടി പ്രോഗ്രാം ആണ്. 64 ബിറ്റ് കംപ്യൂട്ടറുകള്‍ക്കായി നിര്‍മ്മിച്ച ഇത് മാക്‌സിമം സ്പീഡും 64 ബിറ്റിന്റെ ബെനഫിറ്റും നല്കും.
ഫയര്‍ഫോക്‌സ് ആഡ്ഓണുകള്‍ എല്ലാം ഇതില്‍ വര്‍ക്ക് ചെയ്തുകൊള്ളും.
വിന്‍ഡോസ് വിസ്റ്റ,വിന്‍ഡോസ് 7 64 ബിറ്റ് വേര്‍ഷനുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനാവും.
You can Visit  Waterfox
You can download waterfox

Comments

comments