വിന്‍ഡോസ് 8ല്‍ ഡോള്‍ബി 5.1


വിന്‍ഡോസ് 8 ല്‍ ഡോള്‍ബി 5.1 സൗണ്ട് സിസ്റ്റം ലഭ്യമാക്കാനുള്ള കരാറില്‍ മൈക്രോസോഫ്റ്റും ഡോള്‍ബി ലാബ്‌സും ഒപ്പുവച്ചു. മൈക്രോസോഫ്റ്റ് ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് 5.1 ചാനല്‍ ഡീകോഡിങ്ങും, ടു ചാനല്‍ എന്‍കോഡിങ്ങും വിന്‍ഡോസ് 8 ല്‍ ഉള്‍പ്പെടുത്തും.
ഡോള്‍ബി ഡിജിറ്റല്‍ എന്നത് 5.1 ചാനല്‍ ഓഡിയോ നല്കുന്നതിനുള്ള എന്‍കോഡിങ്ങ്, ഡീകോഡിങ്ങ് സംവിധാനമാണ്. ഇത് ഡി.വി.ഡി കള്‍, ബ്ലു റേ ഡിസ്‌കുകള്‍, കേബിള്‍, സാറ്റലൈറ്റ് ടി.വി, വീഡിയോ ഗെയിം എന്നിവയിലൊക്കെ ഉള്‍പ്പെടുത്താറുണ്ട്.
വിന്‍ഡോസ് 8 ന്റെ എല്ലാ കോപ്പികളിലും ഈ സംവിധാനമുണ്ടാകും. എന്നാല്‍ സ്പീക്കര്‍ തുടങ്ങിയ മെറ്റീരിയലുകള്‍ കമ്പനി നല്കില്ല.
ഇന്റര്‍നെറ്റ് വീഡിയോകളിലും ഈ ശബ്ദ്‌സംവിധാനം വിന്‍ഡോസ് 8 ല്‍ ലഭിക്കും.

Comments

comments