അറിയപ്പെടാത്ത ഗൂഗിള്‍ ട്രിക്കുകള്‍


ഇന്റര്‍നെറ്റിന്റെ രംഗത്ത് ഒട്ടേറെ പുതുമകള്‍ ആവിഷ്കരിച്ച കമ്പനിയാണ് ഗൂഗിള്‍. ഒട്ടനേകം നൂതനമായ കാര്യങ്ങള്‍ ഗൂഗിള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് ഏറ്റവും പോപ്പുലറായ ഏതാനും വെബ്സര്‍വ്വീസുകളെടുത്താല്‍ അവയില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടാവുക ഗൂഗിളിന്റെ സര്‍വ്വീസുകളാണ്. സാധാരണയായി ഉപയോഗിക്കുന്നതല്ലാതെ ഒട്ടേറെ സര്‍വ്വീസുകളും, ആപ്ലിക്കേഷനുകളും ഗൂഗിളിനുണ്ട്. എളുപ്പത്തില്‍ ഇവ കണ്ടെത്തുക സാധ്യവുമല്ല. ഇവിടെ അധികം പേര്‍ക്കൊന്നും അറിയാനിടയില്ലാത്ത ഏതാനും ഗൂഗിള്‍ സര്‍വ്വീസുകള്‍ പരിചയപ്പെടുത്തുന്നു.

1. Do A Barrel Roll എന്ന് ഗൂഗിള്‍ സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക. റിസള്‍ട്ട് വരുന്നതിന് മുമ്പായി പേജ് 360 ഡിഗ്രി തിരിഞ്ഞ് വരുന്നത് കാണാം.

2. ഫ്ലൈറ്റ് സിമുലേറ്റര്‍, ഗൂഗിള്‍ എര്‍ത്തില്‍
ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് ആകാശ സവാരി നടത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ഗൂഗിള്‍ എര്‍ത്ത് ആപ്ലിക്കേഷനില്‍ Tools > Enter Flight Simulator എടുത്ത് ഭൂഖണ്ഡങ്ങള്‍ക്ക് മേലെ ആകാശ യാത്ര നടത്താം.

3. ഗൂഗിള്‍ ഗ്രാവിറ്റി
സെര്‍ച്ച് ബാറില്‍ Google Gravity എന്ന് നല്കി I’m feeling lucky എന്നതില്‍ ക്ലിക്ക് ചെയ്യുക. ഗൂഗിള്‍ മൊത്തമായി തകര്‍ന്ന് വീഴുന്നത് കാണാം.

4.ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഫോര്‍ ആനിമല്‍സ്
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇത്. ഇതുപയോഗിച്ച് മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യന്റെ ശബ്ദമാക്കി മാറ്റാം. തമാശക്കാണെങ്കിലും രസകരമായ ആപ്ലിക്കേഷനാണിത്.
http://www.google.co.uk/intl/en/landing/translateforanimals/

5.Mentalplex
മനസ് കൊണ്ട് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുമോയെന്ന് ഇതില്‍ ട്രൈ ചെയ്ത് നോക്കാം.
http://www.google.com/mentalplex/

Comments

comments