ആന്‍ഡ്രോയ്ഡ് വിന്‍ഡോസ് പി.സിയില്‍ ഉപയോഗിക്കാം


നിങ്ങളുടെ വിന്‍ഡോസ് കംപ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എപ്പോഴെങ്കിലും ഉപയോഗിക്കണമെന്ന് തോന്നിയിട്ടുണ്ടോ? ഒരു ആന്‍ഡ്രോയ്ഡ് എമുലേറ്റര്‍ ഉപയോഗിച്ച് വിന്‍ഡോസില്‍ ഇത് റണ്‍ ചെയ്യാം. അതുപോലെ ആന്‍ഡ്രോയ്ഡ ആപ്ലിക്കേഷനുകള്‍ ഇതില്‍ ടെസ്റ്റ് ചെയ്ത് നോക്കുകയും ചെയ്യാം.
ആദ്യമായി ജാവ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
http://java.com/en/

അടുത്തതായി ആന്‍ഡ്രോയ്ഡ് എസ്.ഡി.കെ ഡൗണ്‍ലോഡ് ചെയ്യണം. ഇതിന് Compressed .zip file സെലക്ട് ചെയ്യുക.
http://developer.android.com/sdk/index.html

ഡൗണ്‍ലോഡ് ചെയ്ത കണ്ടന്റ് എക്സ്ട്രാക്ട് ചെയ്യുക. അതില്‍ SDK Setup.exe ഓപ്പണ്‍ ചെയ്യുക.
എന്തെങ്കിലും എറര്‍ കാണിച്ചാല്‍ സെറ്റിങ്ങ്സില്‍ പോയി Force https://… സെലക്ട് ചെയ്യുക.

തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ ഏത് വേര്‍ഷന്‍ വേണമെന്ന് സെലക്ട് ചെയ്യുക. മറ്റുള്ളവ സെലക്ട് ചെയ്ത് റിജക്ട് ക്ലിക്ക് ചെയ്യുക.

“Installing Archives” ബോക്സ് വരുന്നതില്‍ ഡൗണ്‍ലോഡ് പൂര്‍ത്തിയാകുമ്പോള്‍ ക്ലോസ് ചെയ്യുക.
ഇനി Virtual phone സെറ്റപ്പ് ചെയ്യണം. അതിന് Virtual devices എടുത്ത് New ക്ലിക്ക് ചെയ്യുക.

Skin, SD Card Size& Android Version സെലക്ട് ചെയ്യുക. Virtual Device ന് ഒരു പേര് നല്കി Create AVD യില്‍ ക്ലിക്ക് ചെയ്യുക.
ഇനി Virtual devices ല്‍ നിന്ന് ഡിവൈസ് സെലക്ട് ചെയ്ത് സ്റ്റാര്‍ട്ട് നല്കുക.
തുടര്‍ന്ന് ആന്‍ഡ്രോയ്ഡ് ലോഗോക്ക് ശേഷം ഹോം സ്ക്രീന്‍ ലഭിക്കും. ഇതില്‍ നിങ്ങളുടെ വിര്‍ച്വല്‍ ഡിവൈസ് ഉപയോഗിക്കാം.

Comments

comments