Turn Off The Lights എക്സ്റ്റന്‍ഷന്‍


ഇന്റര്‍നെറ്റില്‍ ഒരു വീഡിയോ കാണുമ്പോള്‍ മിക്കവാറും അത് ഫുള്‍ സ്ക്രീനിലാവാന്‍ ഇടയില്ല. ചെറിയ വിന്‍ഡോയില്‍ വീഡിയോ കാണുമ്പോഴാവട്ടെ പശ്ചാത്തലത്തിലെ പേജും അതിലെ ചിത്രങ്ങളുമൊക്കെ തെളിഞ്ഞ് നില്ക്കുകയും ചെയ്യും. ഇത് വീഡിയോ കാണുമ്പോഴുള്ള ദര്‍ശനസുഖം കുറയ്ക്കും. പശ്ചാത്തലം മുഴുവന്‍ ഡാര്‍‌ക്കാണെങ്കില്‍ അത് വളരെ നന്നായിരിക്കും. ഇതിനായി ഉപയോഗിക്കാവുന്ന ഒരു എക്സറ്റന്‍ഷനാണ് ടേണ്‍ ഓഫ് ദ ലൈറ്റ്സ്.

ക്രോം, ഫയര്‍ഫോക്സ്, എക്സ്പ്ലോറര്‍,ഓപറ തുടങ്ങി മിക്കവാറും എല്ലാ ബ്രൗസറുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും.
ഇന്‍സ്റ്റാള്‍ ചെയ്താല്‍ കാണുന്ന അഡ്രസ് ബാറിനരികെയുള്ള ചെറിയ ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഇത് ആക്സസ് ചെയ്യാം. ഒപാസിറ്റി സെറ്റ് ചെയ്യാനും, വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി വര്‍ക്ക് ചെയ്യാനും ഇതില്‍ സെറ്റ് ചെയ്ത് നല്‍കാനാവും.

http://code.google.com/p/turnoffthelights/

Comments

comments