Paper Rater – പ്രൂഫ് റീഡിങ്ങ് ഓണ്‍ലൈനായി ചെയ്യാം


സൗജന്യമായി മാറ്ററുകള്‍ പ്രൂഫ് റീഡിങ്ങ് നടത്താന്‍ സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Paper Rater. ഒട്ടേറെ ആളുകള്‍ അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണിത്. ഒരു മാറ്റര്‍ പ്രൊഫഷണലായി തോന്നിക്കാന്‍ പ്രധാനമായും വേണ്ടത് സ്പെല്ലിങ്ങ്,ഗ്രാമര്‍ തെറ്റുകള്‍ ഉണ്ടാവാതിരിക്കുകയാണ്. ഈ രണ്ട് കാര്യങ്ങളും മികച്ച രീതിയില്‍ ചെക്ക് ചെയ്യാന്‍ Paper Rater ല്‍ സാധിക്കും.
മൂന്ന് ടൂള്‍സാണ് Paper Rater ല്‍ ഉള്ളത്. Grammar Checking, Plagiarism Detection, Writing Suggestions എന്നിവ.

മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് അടിച്ച് മാറ്റിയ മാറ്ററുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും. റൈറ്റിംഗ് സജഷന്‍സ് ഉപയോഗിക്കുന്നത് വഴി മാറ്റര്‍ കൂടുതല്‍ മികവുള്ളതാക്കാനും സാധിക്കും.
http://www.paperrater.com/

Comments

comments