സെല്‍ഫികളെടുക്കാം …നിര്‍ദ്ദേശങ്ങള്‍ കേട്ട്..


Selfie App - Compuhow.com
സെല്‍ഫികളെടുക്കുക എന്നത് ഇന്ന് സാധാരണമായ ഒരു കാര്യമാണ്. മാത്രമല്ല പ്രശസ്തരായ ആളുകളും ഇത്തരത്തില്‍ ചിത്രങ്ങളെടുക്കുന്നുണ്ട്. എന്നാല്‍ വൃത്തിയായും വെടിപ്പായും ഒരു ചിത്രമെടുക്കുന്നത് അത്ര എളുപ്പം സാധിക്കുന്നതല്ല. നിര്‍ദ്ദേശങ്ങള്‍ കേട്ട് സെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് സഹായിക്കുന്നതാണ് Smart Selfie.

ചിത്രമെടുക്കാന്‍ ലെഫ്റ്റ്, റൈറ്റ്, ക്ലോസര്‍ എന്നിങ്ങനെ നിര്‍ദ്ദേശങ്ങള്‍ ആപ്ലിക്കേഷന്‍ നല്കും. ഒരോ തവണയും ഫോട്ടോയെടുക്കുമ്പോള്‍ നിലവിലുള്ള സെറ്റിങ്ങ്സ് എഡിറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ കാണിക്കും. അതേ പോലെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ എത്ര പേരുണ്ട് എന്ന എണ്ണം നല്കിയാലേ ചിത്രം എടുക്കൂ.

അഡീഷണല്‍ സെറ്റിങ്ങില്‍ വോള്യം, ഫോക്കസ് മോഡ് എന്നീ രണ്ട് ഒപ്ഷനുകള്‍ കാണാം.
സെറ്റിങ്ങുകള്‍ പൂര്‍ത്തിയായാല്‍ ക്യാമറ നേരെ പിടിച്ച് ആപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുക. നാല് പേര്‍ക്ക് വരെ ഒരു ചിത്രത്തിലുള്‍പ്പെടാനാവും.
ക്യാമറ എങ്ങനെ നീക്കണമെന്ന നിര്‍ദ്ദേശം ആപ്ലിക്കേഷന്‍ നല്കും.

DOWNLOAD

Comments

comments