കോണ്‍ഫറന്‍സ് കോളിന് ‘സ്പീക്ക്’


speek - Compuhow.com
സ്കൈപ്പിനെക്കുറിച്ച് ആരോടും പറയേണ്ടുന്ന കാര്യമുണ്ടാകില്ല. ഇന്‍റര്‍നെറ്റിലെ ഫോണ്‍‌വിളിയില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് സ്കൈപ്പാണ്. ഫ്രീയായും, പ്രീമിയം അക്കൗണ്ട് വഴിയും സ്കൈപ്പ് ഉപയോഗിക്കാം. സ്കൈപ്പിന് ഒരു പകരക്കാരന്‍ എന്ന നിലയില്‍ പരിഗണിക്കാവുന്ന ഒന്നാണ് Speek എന്ന ആപ്ലിക്കേഷന്‍.

കോണ്‍ഫറന്‍സ് കോളുകളെയാണ് സ്പീക്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. ഡെസ്ക്ടോപ്പില്‍ മാത്രമല്ല ആന്‍‌ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളിലും ആപ്ലിക്കേഷന്‍ വഴി സ്കൈപ്പ് ഉപയോഗിക്കാം.

സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യു.ആര്‍.എല്‍ വിളിക്കുന്നവരുമായി ഷെയര്‍ ചെയ്യാം. ഫയല്‍ ഷെയറിങ്ങും ഇതില്‍ സാധ്യമാകും. കോളിനിടെ ചിലരെ മ്യൂട്ട് ചെയ്യാനും സാധിക്കും.
സ്കൈപ്പ് പോലെ വീഡിയോ കോളല്ല, ഓഡിയോ കോള്‍‌ മാത്രമേ സ്പീക്കില്‍ സാധ്യമാകൂ.

https://www.speek.com/

Comments

comments