ക്രോം ടിപ്സ്


chrome - Compuhow.com
ക്രോം ബ്രൗസറില്‍ ഉപയോഗിക്കാവുന്ന അനേകം ട്രിക്കുകള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. ഇതുവരെയും പറയാത്ത ചില ട്രിക്കുകളാണ് ഇവിടെ ഇത്തവണ അവതരിപ്പിക്കുന്നത്.

ക്രോമിലെ ഹോം ബട്ടണ്‍

ഡിഫോള്‍ട്ടായി ക്രോമില്‍ ഹോം ബട്ടണ്‍ ഉണ്ടാവില്ല. അത് ആഡ് ചെയ്യണമെങ്കില്‍ ക്രോമിലെ വലത് വശത്തുള്ള റെഞ്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് settings എടുത്ത് അതില്‍ Appearence സെക്ഷനില്‍ show home button എന്നത് ചെക്ക് ചെയ്യുക. അഡ്രസ് ബാറിനരികെയായി ഹോം ബട്ടണ്‍ പ്രത്യക്ഷപ്പെടും.

ഓംനിബോക്സ്

ക്രോമിലെ യു.ആര്‍.എല്‍ നല്കുന്ന അഡ്രസ് ബാറിന് ഓംനിബോക്സ് എന്നും പേരുണ്ട്. ഇത് അഡ്രസ് നല്കാന്‍ മാത്രമല്ല ഗൂഗിള്‍ സെര്‍ച്ചിനും ഉപയോഗിക്കാമെന്ന് എല്ലാവര്‍ക്കുമറിയാവുന്നതായിരിക്കും. എന്നാല്‍ ഇതില്‍ തന്നെ കാല്‍ക്കുലേറ്ററിന്‍റെ ഉപയോഗവും നടക്കും. അതിന് കാല്‍ക്കുലേറ്റ് ചെയ്യേണ്ടുന്ന സംഖ്യകള്‍ ചിഹ്നങ്ങള്‍ സഹിതം നല്കുക. അവിടെ തന്നെ റിസള്‍ട്ടും ലഭിക്കും.

ടാസ്ക് മാനേജര്‍

ക്രോമിലെ ടാസ്ക് മാനേജറില്‍ ബ്രൗസറിന്‍റെ സി.പി.യു ഉപയോഗം കാണാവുന്നതാണ്. പല ടാബുകള്‍ തുറന്ന് വെച്ചിരിക്കുമ്പോള്‍ സിസ്റ്റം സ്ലോ ആയാല്‍ ഏതാണ് അതിനിടയാക്കുന്നത് എന്ന് ടാസ്ക് മാനേജറില്‍ നോക്കി മനസിലാക്കാം.
ഇത് കിട്ടാന്‍‌ ടൈറ്റില്‍ ബാറിലെ ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Task manager സെലക്ട് ചെയ്താല്‍ മതി.
സൈറ്റുകളില്‍ പരതുമ്പോള്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പുതിയ ടാബായി ഓപ്പണ്‍ ചെയ്യാറുണ്ടല്ലോ. എന്നാല്‍ എത്രാമത്തെ ടാബില്‍ ഇത് ഓപ്പണ്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാനാവും. ഇതിന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ഡ്രാഗ് ചെയ്ത് ടാബുകളില്‍ക്കിടയിലേക്കിട്ടാല്‍ മതി.

Comments

comments