ഗൂഗില്‍ ഇമേജ് സെര്‍ച്ചില്‍ കൃത്യമായ സൈസ് എങ്ങനെ കണ്ടെത്താം?


പലപ്പോഴും നിശ്ചിത സൈസുള്ള ഇമേജുകള്‍ ആവശ്യമായി വരാം. സൈറ്റുകളിലോ, ബ്ലോഗുകളിലോ ഉപയോഗിക്കാനാവും മിക്കവാറും ഇത് ആവശ്യം വരിക. നേരത്തെ ഉണ്ടായിരുന്ന ഇമേജ് സെര്‍ച്ചിംഗില്‍ സമീപകാലത്ത് ഗൂഗിള്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ പരിചയം കുറഞ്ഞവര്‍ക്ക് അഡ്വാന്‍സ്ഡ് ഫീച്ചേഴ്സിനെക്കുറിച്ച് അറിയാനിടയില്ല.

കൃത്യമായ ഇമേജ് സൈസ് ലഭിക്കാന്‍ പലരും ഇമേജ് ഡൗണ്‍ലോഡ് ചെയ്ത് റീസൈസ് ചെയ്യാറാണ് പതിവ്. എന്നാല്‍ സെര്‍ച്ചിംഗ് വഴി ഇത്തരം ചിത്രങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗം അറിയാത്തവര്‍ തുടര്‍ന്ന് വായിക്കുക.
google image search - Compuhow.com
ആദ്യം ഗൂഗിള്‍ ഇമേജ് സെര്‍ച്ച് എടുത്ത് search tools എടുക്കുക. അതിന് താഴെ സൈസ്, കളര്‍, ടൈപ്പ് എന്നിങ്ങനെ കാണുന്നതില്‍ ഏറ്റവും താഴെ Exactly എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഒരു ഓവര്‍ലേ ഇന്‍പുട്ട് ബോക്സ് തുറന്ന് വരുന്നതില്‍ height, width എന്നിവ ടൈപ്പ് ചെയ്ത് നല്കി Go ല്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ സെര്‍ച്ച് ചെയ്ത പാരമീറ്ററിലുള്ള ഇമേജുകള്‍ ഓപ്പണായി വരും.

Comments

comments