ലോക്ക് ചെയ്ത ഫയലുകള്‍ നീക്കം ചെയ്യാം


ചിലപ്പോളൊക്കെ ഒരു ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ ഡെലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു പ്രോഗ്രാം ഈ ഫയല്‍ ഉപയോഗിക്കുന്നതിനാല്‍ ഡെലീറ്റ് ചെയ്യാനാവില്ല എന്ന മെസേജ് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. നിലവില്‍ ഓപ്പണ്‍ ചെയ്ത് വെച്ചിരിക്കുന്ന എല്ലാ പ്രോഗ്രാമുകളും ക്ലോസ് ചെയ്താലും ഡെലീറ്റ് ചെയ്യല്‍ സാധ്യമാകാതെ വരും.

ഏതെങ്കിലും ബാക്ക്ഗ്രൗണ്ട് പ്രോഗ്രാമാകും ഇത് ഉപയോഗപ്പെടുത്തുന്നത്. അത് കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഇവിടെയാണ് അണ്‍ലോക്കിങ്ങ് പ്രോഗ്രാമുകളുടെ പ്രധാന്യം.

file-governor - Compuhow.com
ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് File Governor. 32, 64 ബിറ്റ് വേര്‍ഷനുകള്‍ ഇതിനുണ്ട്. ഇത് റണ്‍ ചെയ്ത് ഫയലുകളും ഫോള്‍ഡറുകളും സ്കാന്‍ ചെയ്യാം.
ഓരോ ഫയലുകളും അവയുടെ ഐഡി, ലോക്ക്ഡ് ഒബ്ജക്ട്, പ്രൊസസ് പാത്ത് എന്നിവ സഹിതം കാണിക്കും.
ഇതില്‍ കില്‍ ഒപ്ഷനും , അണ്‍ലോക്ക് ഒപ്ഷനും ലഭ്യമാണ്.

http://www.novirusthanks.org/products/file-governor/

Comments

comments