ജിമെയിലില്‍ നിന്ന് ഗൂഗിള്‍ പ്ലസ് ഒഴിവാക്കണോ?


Google Plus - Compuhow.com
ഗൂഗിളിന്‍റെ സോഷ്യല്‍ നെറ്റ്വര്‍ക്കിന് ഫേസ്ബുക്കിനെയും, ട്വിറ്ററിനെയുമൊന്നും തളയ്ക്കാനായിട്ടില്ല. അടുത്തെങ്ങും അത് സാധിക്കും എന്ന് തോന്നുന്നുമില്ല. പലപ്പോഴും ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ഗൂഗിള്‍ പ്ലസ് ലിങ്കുകള്‍ ഒരു ശല്യമായി കടന്ന് വരും.

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ല എങ്കില്‍ അത് ഒഴിവാക്കാനുള്ള മാര്‍ഗ്ഗമുണ്ട്. അതിന് താഴെ കാണുന്ന ലിങ്കില്‍ പോവുക.

http://plus.google.com/downgrade

ഇത് കണ്‍ഫേം ചെയ്യുന്നതിന് മുമ്പ് ഒരു വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. കാരണം യുട്യൂബ് അക്കൗണ്ടുകള്‍ ഗൂഗിള്‍ പ്ലസുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പ്ലസ് അക്കൗണ്ട് റിമൂവ് ചെയ്താല്‍ അത് നിങ്ങള്‍ക്ക് യുട്യൂബ് ചാനലുണ്ടെങ്കില്‍ അത് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമാകും.
Google Profile ആണ് നിങ്ങള്‍ ഡെലീറ്റ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം. അത് അബദ്ധത്തില്‍ ഗൂഗിള്‍ അക്കൗണ്ട് ആയിപ്പോകരുത്.

Comments

comments