ഇമെയിലുകള്‍ ഹാക്കിംഗില്‍ നിന്ന് സംരക്ഷിക്കാന്‍ ചില വഴികള്‍


Email protection - Compuhow.com
തട്ടിപ്പുകളുടെ അനന്തസാധ്യതകള്‍ തുറന്ന് തരുന്നതാണ് ഇമെയിലുകള്‍. . ദിനംപ്രതി ഒട്ടേറെ ഇമെയില്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. credit.com ന്‍റെ സ്ഥാപകന്‍ ആദം ലെവിന്‍ ഇമെയിലുകള്‍ സുരക്ഷിതമാക്കാന്‍ ഏതാനും വഴികള്‍‌ നിര്‍ദ്ദേശിക്കുന്നു. ഈ നോട്ട് ടു ഡു കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. സുരക്ഷിതമല്ലാത്ത നെറ്റ് വര്‍ക്കുകളില്‍ മെയില്‍ ചെക്ക് ചെയ്യാതിരിക്കുക. ഇന്റര്‍നെറ്റ് കഫെകള്‍ പോലുള്ള പൊതു സ്ഥലങ്ങളില്‍ കഴിവതും ഇമെയിലുകള്‍ തുറക്കുന്നത് ഒഴിവാക്കുക.

2. ആവശ്യം കഴിഞ്ഞാലുടന്‍ ലോഗ് ഓഫ് ചെയ്യുന്നത് വളരെ യോജിച്ചതാണ്. വെറുതെ മെയില്‍ തുറന്നിടാതിരിക്കുക.

3. അഡ്രസുകളും, അക്കൗണ്ട് വിവരങ്ങളുമൊക്കെ ഉള്‍പ്പെടുന്ന പഴയ ഇമെയിലുകള്‍ ഇന്‍ബോക്സില്‍ തന്നെ സൂക്ഷിക്കുന്നത് ഉചിതമല്ല. അവ ഡെലീറ്റ് ചെയ്യുകയാണ് നല്ലത്.

4. ഒരു വായ്പയോ, ക്രെഡിറ്റ് കാര്‍ഡോ ഓഫര്‍ ചെയ്ത് കുറഞ്ഞ പലിശക്ക് ബാങ്കില്‍ നിന്ന് ഓഫര്‍ വന്നാല്‍ സൂക്ഷിക്കുക. ക്രെഡിറ്റ് റിപ്പോര്‍ട്ട് ചെക്ക് ചെയ്യാതെ ഒരു സ്ഥാപനവും കൂടുതല്‍ വായ്പ ഓഫര്‍ ചെയ്യില്ല.

5. സുഹൃത്തുക്കളില്‍ നിന്നാണെങ്കിലും മെയിലുകള്‍ ലഭിക്കുന്നത് സംശയകരമായി തോന്നിയാല്‍ അവഗണിക്കുക.

6. ബാങ്കില്‍ നിന്ന് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവ നല്കാതിരിക്കുക. ബാങ്കുകള്‍ അത്തരം വിവരങ്ങള്‍ ഒരിക്കലും മെയില്‍ വഴി ആവശ്യപ്പെടില്ല.

7. വിദേശത്ത് നിന്ന് വരുന്ന സാമ്പത്തിക സഹായം ഓഫര്‍ ചെയ്തുള്ള മെയിലുകള്‍ അവഗണിക്കുക.

ഇവയ്ക്ക് പുറമേ മികച്ച പാസ് വേഡ് ഉപയോഗിക്കുക, പബ്ലിക് വൈഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കാതിരിക്കുക, സെക്കന്‍ഡറി ഇമെയില്‍ അഡ്രസ് ഉപയോഗിക്കുക, എസ്.എം.എസ് അലര്‍ട്ട് ആക്ടിവേറ്റ് ചെയ്യുക, ലോഗിന്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കുക, റെഗുലറായി ഇമെയില്‍ ചെക്ക് ചെയ്യുക എന്നിവയും മെയില്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.

Comments

comments