ആകര്‍ഷകമായ റെസ്യൂമെ – ഗൂഗിള്‍ ഡോക്സ് ഉപയോഗിച്ച് !


Google docs - Compuhow.com
സാധാരണ റെസ്യൂമെ തയ്യാറാക്കാനായി വേഡിലോ മറ്റോ ഒരു മോഡല്‍ വച്ച് ടൈപ്പ് ചെയ്യാറാണല്ലോ പതിവ്. അല്ലെങ്കില്‍ ഏതെങ്കിലും ഫ്രീ സൈറ്റില്‍ പോയി റെഡിമെയ്ഡായി തയ്യാറാക്കാം. എന്നാലിവിടെ ഗൂഗിള്‍ ഡോക്സ് ഉപയോഗിച്ച് എങ്ങനെ റെസ്യൂമെ തയ്യാറാക്കാം എന്നാണ് പറയുന്നത്.

ആദ്യം ഗൂഗിള്‍ ഡ്രൈവില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് താഴെ കാണുന്ന ലിങ്കില്‍ പോവുക.
https://drive.google.com/templates?view=public#
ഈ ടെംപ്ലേറ്റ് ഗാലറിയില്‍ resume എന്ന് സെര്‍ച്ച് ചെയ്യുക.
Resume  making - Compuhow.com
ആദ്യമായി തന്നെ സാംപിള്‍ റെസ്യൂമെകള്‍ കാണാം.
ഒരെണ്ണം സെലക്ട് ചെയ്യുക. വിശദമായി കാണാന്‍ പ്രിവ്യു എടുത്താല്‍ മതി. തുടര്‍ന്ന് Use this template ക്ലിക്ക് ചെയ്യുക.
ഇനി എഡിറ്റിംഗ് നടത്താം. ഇത് സേവ് ചെയ്യുന്നതിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. ഓട്ടോമാറ്റിക്കായി ഫയല്‍ സേവ് ചെയ്തുകൊള്ളും.

കവറിംഗ് ലെറ്റര്‍ ടൈംപ്ലേറ്റുകളും ഇവിടെത്തന്നെ ലഭിക്കും.
നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുകയോ, പ്രിന്‍റ് ചെയ്യുകയോ ആകാം. പി.ഡി.എഫ് ഫോര്‍മാറ്റിലും ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments