കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാം


വീടുകളിലും ഓഫീസിലും മറ്റും ഉപയോഗിക്കുന്ന കംപ്യൂട്ടറിന്റെ ഉടമ നിങ്ങളായിരിക്കും. അതില്‍ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഇത്തരത്തിലുള്ള ഉപയോഗത്തില്‍ പല കാര്യങ്ങളും നിയന്ത്രിക്കാന്‍ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിച്ചാല്‍ മതിയാവും. തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകള്‍ ഉപയോഗിച്ചും ഉപയോഗം നിയന്ത്രിക്കാനാവും.
desktop-patrol - Compuhow.com
അഡ്മിന്‍ റൈറ്റുപയോഗിച്ച് കംപ്യൂട്ടര്‍ ഉപയോഗത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് Desktop Patrol. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു പാസ്വേഡ് സെറ്റ് ചെയ്യേണ്ടതുണ്ട്. ഡിഫോള്‍‌ട്ടായി ഇത് Patrol എന്നാണ്. ഈ പ്രോഗ്രാമിലെ ഒരു പ്രധാന സവിശേഷത patrol mode ആണ്.

കമാന്‍ഡ് പ്രോംപ്റ്റ്, രജിസ്ട്രി എഡിറ്റര്‍ തുടങ്ങി ചില പ്രോഗ്രാമുകള്‍ ഡിഫോള്‍ട്ടായി നിരീക്ഷിക്കപ്പെടും. കംപ്യൂട്ടര്‍ ആക്സസ്, യുആര്‍എല്‍ ഹിസ്റ്ററി എന്നിവയും ഇതുപയോഗിച്ച് നീരീക്ഷിക്കാം.
ഡിഫോള്‍ട്ടായി അഡ്മിന്‍ അക്കൗണ്ട് നീരീക്ഷിക്കപ്പെടില്ല.

DOWNLOAD

Comments

comments