ഇന്‍റര്‍നെറ്റ് ഉപയോഗം അളക്കാം


ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇന്ന് വളരെ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അണ്‍ലിമിറ്റഡ് കണക്ഷനുകള്‍ക്ക് താരതമ്യേന ഉയര്‍ന്ന ചാര്‍ജ്ജാണ് ഇന്ന് ഈടാക്കപ്പെടുന്നത്. ലിമിറ്റഡ് ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ ബില്ലായിരിക്കും വരിക. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഉപയോഗം എത്രയുണ്ടെന്ന് ഇടക്ക് ചെക്കുചെയ്യുന്നത് നന്നായിരിക്കും. നിരവധി ടൂളുകള്‍ ഇതിനായി ലഭിക്കും. Cucusoft Net Guard ഇത്തരത്തിലൊരു പ്രോഗ്രാമാണ്. ഇത് ഒരു ഇന്റര്‍നെറ്റ് സെക്യൂരിറ്റി മോണിട്ടറിംഗ് സര്‍വ്വീസായും ഉപയോഗിക്കാം.
Cucusoft Net Guard ഒരു ഫ്രീ ആപ്ലിക്കേഷനാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്യമ്പോള്‍ ലഭിക്കുന്ന കീ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ആദ്യമായി ഇത് സെറ്റപ്പ് ചെയ്യുമ്പോള്‍ ഒരു മാസത്തേക്കുള്ള ബാന്‍ഡ് വിഡ്ത് ലിമിറ്റ് സെറ്റ് ചെയ്യാം. സെററിങ്ങ്സ് പൂര്‍ത്തിയാകുമ്പോള്‍ ഒരു ചെറിയ മീറ്റര്‍ ഡെസ്ക്ടോപ്പില്‍ വരും. ഇത് എവിടേക്ക് വേണമെങ്കിലും ഡ്രാഗ് ചെയ്യുകയും, ഡിസേബിള്‍ ചെയ്യാനും സാധിക്കും.
Net Usageടാബ് കറന്റ് ഇന്‍ഫര്‍മേഷനുകള്‍ നല്കും.
Net Monitor ടാബില്‍ ഡീറ്റെയില്‍ഡായി പ്രൊസസ്, സര്‍വ്വീസുകള്‍ എന്നിവ കാണാനാവും. കംപ്യൂട്ടറില്‍ നെറ്റുപയോഗിക്കുന്ന പ്രോഗ്രാമുകളെ ഇതില്‍ കാണാന്‍ സാധിക്കും. കൂടുതല്‍ ബാന്‍ഡ് വിഡ്ത് ഉപയോഗിക്കുന്ന പ്രോഗ്രാമുകളെ ഡിസേബിള്‍ ചെയ്യുകയും ചെയ്യാം.
Speed test സ്പീഡ് ടെസ്റ്റിങ്ങിനുപകരിക്കുന്നതാണ്.

20-30 സെക്കന്‍ഡുകളാണ് ഇത് അനലൈസിന് ഉപയോഗിക്കുക.
Windows XP, Vista, 2003, Windows 7, 8 എന്നിവയില്‍ Net Guard വര്‍ക്കാവും.
http://www.cucusoft.com/netguard.aspx

Comments

comments