ചില സൈറ്റുകള്‍ മാത്രം ക്രോമില്‍ Incognito Mode ല്‍ തുറക്കാം


incognito mode - Compuhow.com
ബ്രൗസിങ്ങില്‍ സ്വകാര്യത പലപ്പോഴും പ്രധാനപ്പെട്ട ഒരു ഘടകമാണ്. സ്വന്തം കംപ്യൂട്ടറിലാണെങ്കില്‍ പോലും പല കാര്യങ്ങളും സേവ് ചെയ്യപ്പെടുന്നത് സുരക്ഷിതമായിരിക്കില്ല. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ബാങ്കിങ്ങ് ഇടപാടുകളും മറ്റും.

പുതിയ ബ്രൗസറുകളിലൊക്കെ പ്രൈവറ്റ് ബ്രൗസിങ്ങ് അഥവാ ഇന്‍കോഗ്നിറ്റോ മോഡ് ഉണ്ട്. ഇത് ഹിസ്റ്ററിയില്‍ വിവരങ്ങള്‍ ശേഷിപ്പിക്കാതെ ബ്രൈസ് ചെയ്യാന്‍ സഹായിക്കും. എന്നാല്‍ പ്രധാനപ്പെട്ട ചില സൈറ്റുകള്‍ മാത്രമേ ഇങ്ങനെ ഇന്‍കോഗ്നിറ്റോ മോഡില്‍ തുറക്കേണ്ടതുണ്ടാവുകയുള്ളൂ. ഇത്തരത്തില്‍ ചില സൈറ്റുകള്‍ മാത്രം ഓട്ടോമാറ്റിക്കായി ഇന്‍കോഗ്നിറ്റോ മോഡില്‍ തുറക്കാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷനാണ് Incognito-Filter.

എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യു.ആര്‍.എല്‍ ബാറിനടുത്തായി ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇത് ക്രോമിലെ ഡിഫോള്‍ട്ട് ഇന്‍കോഗ്നിറ്റോ വിന്‍ഡോയുടെ ഐക്കണ്‍ തന്നെയാണ്.

ഒരു സൈറ്റ് തുറന്ന് add website ക്ലിക്ക് ചെയ്താല‍ ആ സൈറ്റിനെ ഇതിലേക്ക് ആഡ് ചെയ്യാം. https യു.ആര്‍.എല്‍ ഉള്ള സൈറ്റുകളൊക്കെ ഇങ്ങനെ ഓപ്പണ്‍ ചെയ്യാനാവും.
ബ്രൗസിങ്ങില്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമായ ഒന്നായിരിക്കും ഈ എക്സ്റ്റന്‍ഷന്‍.

DOWNLOAD

Comments

comments