ബുക്ക്മാര്‍ക്കുകള്‍ റൈറ്റ് ക്ലിക്കില്‍ കാണാം !


Chrome tricks - Compuhow.com
ബ്രൗസറുകളിലെ ബുക്ക് മാര്‍ക്കുകള്‍ നേരിട്ട് കാണാനാവില്ലല്ലോ. അതിന് ബുക്ക്മാര്‍ക്ക് ടാബ് തുറന്ന് നോക്കേണ്ടതുണ്ട്. കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പക്ഷേ അത്ര സുഖമുള്ള കാര്യമായിരിക്കില്ല. ഈ സാഹചര്യത്തില്‍ ബുക്ക് മാര്‍ക്കുകള്‍ വേഗത്തില്‍ ലഭിക്കാന്‍ സഹായിക്കുന്ന Context Menu എന്ന എക്സ്റ്റന്‍ഷന്‍ ക്രോമില്‍ ഉപയോഗിക്കുന്നത് സഹായകരമായിരിക്കും. ഒരിക്കല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാ ബുക്ക് മാര്‍ക്കുകളും ഇതിലേക്ക് ലിസ്റ്റ് ചെയ്യും.

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ്പേജിലെവിടെയെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്യുക. മെനുവില്‍ ഒരു Bookmark bar ഒപ്ഷന്‍ കാണാനാവും. ഇവിടെ ക്ലിക്ക് ചെയ്ത് ബുക്ക്മാര്‍ക്കുകള്‍ കാണാം. ബുക്ക് മാര്‍ക്കുകള്‍ ഫോള്‍ഡറുകളായി ഓര്‍ഗനൈസ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരത്തില്‍ തന്നെ കാണാനാവും.

DOWNLOAD

Comments

comments