പരാജയപ്പെട്ട ഡൗണ്‍ലോഡ് വീണ്ടെടുക്കാം


Download firefox - Compuhow.com
ഫയര്‍ഫോക്സില്‍ വലിയ ഫയലുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‌ പലപ്പോഴും അവ പരാജയപ്പെട്ട് പോകാറുണ്ട്. കാരണം ഏറെ നേരമെടുക്കുന്ന ഡൗണ്‍ലോഡിങ്ങ് ഏകദേശം പൂര്‍ത്തിയാകാനാകുമ്പോഴാവും ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെടുകയോ, പവര്‍ പോവുകയോ ചെയ്യുക.വീണ്ടും ആരംഭിക്കുമ്പോള്‍ അത് നഷ്ടമായിട്ടുമുണ്ടാവും. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

WGet

ഗ്നു പ്രൊജക്ടിന്‍റെ ഭാഗമായ ഒന്നാണിത്. ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നാല്‍ ഡിഫോള്‍ട്ടായ പ്രോഗ്രാം ഫോള്‍ഡറില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Wget executable file ഫോള്‍ഡറില്‍ പരാജയപ്പെട്ട ഡൗണ്‍ലോഡ് ഫയല്‍ പേസ്റ്റ് ചെയ്യുക. ഫയലിന്‍റെ .crdownload എന്ന എക്സ്റ്റന്‍ഷന്‍ കട്ട് ചെയ്യുക. നോട്ടിഫിക്കേഷന്‍ വരുന്നതില്‍ yes നല്കുക.

ഡൗണ്‍ലോഡ് ഫോള്‍ഡറില്‍ ഷിഫ്റ്റ് കീ അമര്‍ത്തിപ്പിടിച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് Open Command Window Here എടുക്കുക.
ഒരു കമാന്‍ഡ് വിന്‍ഡോ തുറക്കും. താഴെ കാണുന്ന കമാന്‍ഡ് അവിടെ ടൈപ്പ് ചെയ്യുക.
wget -c [URL], where [URL] തുടര്‍ന്ന് എന്ററടിക്കുക.

ക്രോം ഡൗണ്‍ലോഡ്സ് പേജില്‍ പോയാല്‍ ഡൗണ്‍‌ലോഡ് ലിങ്ക് കാണാനാവും.
അവസാനിച്ച സ്ഥലത്ത് നിന്ന് ഡൗണ്‍ലോഡിങ്ങ് പുനരാരംഭിക്കും. ഡൗണ്‍ലോഡ് പൂര്‍ത്തിയാകുന്നതോടെ കമാന്‍ഡ് വിന്‍ഡോയും അപ്രത്യക്ഷമാകും.
DownThemAll എന്ന് എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചും പരാജയപ്പെട്ട ഡൗണ്‍ലോഡുകള്‍ പുനരാരംഭിക്കാനാവും.

Comments

comments