ഗാലക്‌സി എസ്.3 വരുന്നു


ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തി സാംസംഗ് ഗാലക്‌സി എസ്. 3 വരുന്നു. ഐ ഫോണിന്റെ കുത്തക തകര്‍ക്കും എന്ന അവകാശവാദമാണ് ഈ ഫോണിന്റെ വരവിന് മുന്നേ കേള്‍ക്കുന്നത്. കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഏറെ മുന്നില്‍ നില്ക്കുന്ന ഫോണാണ് ഗാലക്‌സി എസ്.3
കമ്പനിയുടെ വാക്കുകളില്‍ പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ ഉത്പന്നം. ഇത് കാണുന്നു..പ്രതികരിക്കുന്നു..നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു…
136.6 x 70.6 x 8.6 mm ആണ് ഫോണിന്റെ സൈസ്. പെബ്ബിള്‍ ബ്ലു, മാര്‍ബിള്‍ വൈറ്റ് എന്നീ കളറുകളില്‍ ലഭിക്കും. 4.8 സൂപ്പര്‍ അമോലെഡ് എച്ച്.ഡി സ്‌ക്രീനാണ് മറ്റൊരുസവിശേഷത.
വളരെ ലൈറ്റ് വെയ്റ്റാണ് സംഗതി. 133 ഗ്രാം മാത്രം.പുതുക്കിയ ടച്ച് വിസ് സംവിധാനമാണ് ഫോമില്‍ ഉപയോഗിച്ചിരിക്കുന്നത്.
ക്വാഡ് കോര്‍ 1.4 ജിഗാഹെര്‍ട്‌സ് സി.പിയു ആണ് ഫോണില്‍.
മറ്റൊരു പ്രധാന സവിശേഷത സ്മാര്‍ട്ട് സ്‌റ്റേ എന്ന ഐ ട്രാക്കിങ്ങ് സംവിധാനമാണ്. നിങ്ങളുടെ കണ്ണുകള്‍ ട്രാക്ക് ചെയ്യുകയും നിങ്ങള്‍ ഫോണില്‍ നോക്കാത്തപ്പോള്‍ തനിയെ ഡിം ആവുകയും ചെയ്യും. വോയ്‌സ് റെക്കഗ്നിഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
8 എം.പിയാണ് ക്യാമറ. 720 പിക്‌സല്‍ റെസലൂഷന്‍, 1 ജി.ബി റാം, 16/32 ജിബി സ്റ്റോറേജ്, 2100 mAh ബാറ്ററി, വൈഫി, 3 ജി സംവിധാനങ്ങളുമുണ്ട്. ഇന്ത്യയില്‍ എന്ന് എത്തുമെന്ന് അറിവായിട്ടില്ല.

Comments

comments