ഫ്രീ ഇമേജ് റിസൈസര്‍


ഇമേജ് റീ സൈസിങ്ങ് ഉപകാരപ്പെടുന്ന സമയങ്ങളുണ്ട്. നിങ്ങള്‍ ഡിജിറ്റല്‍ ക്യാമറയിലെടുത്ത ഒരു ചിത്രത്തിന് മികച്ച ക്വാളിറ്റിയാണെങ്കില്‍ ഏകദേശം നാല് എം.ബിക്ക് മേലെ വരും. ഇത്തരം വലിയ സൈസുള്ള ചിത്രങ്ങള്‍ ഇമെയില്‍ ചെയ്യാനും, മറ്റ് ഡിവൈസുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ഏറെ നേരമെടുക്കും. സമയലാഭവും, സൗകര്യവും ഇമേജ് റീ സൈസിങ്ങ് വഴി നേടാം. കൂടാതെ സൈറ്റുകളിലും, ബ്ലോഗുകളിലും സൈസ് കുറഞ്ഞ ചിത്രങ്ങള്‍ ആഡ് ചെയ്താല്‍ അവ എളുപ്പം ലോഡാവുകയും ചെയ്യും. ഫോട്ടോഷോപ്പ് പോലുള്ള പ്രോഗ്രാമുകളില്‍ റൈസ് ചെയ്യുക അത്ര എളുപ്പത്തില്‍ സാധിക്കില്ല. ഇമേജ് റീസൈസറുകള്‍ ഏറെയുണ്ട്. ഇവയില്‍ കൂടുതലും ഫ്രീ ഡൗണ്‍ലോഡിങ്ങ് ലഭിക്കുന്നതുമാണ്.
ഇത്തരത്തിലൊന്നാണ് ഫ്രീ ഇമേജ് റീസൈസര്‍.

ബള്‍ക്കായി വളരെ എളുപ്പത്തില്‍ ഇമേജുകള്‍ ഇതില്‍ റീസൈസ് ചെയ്യാന്‍ സാധിക്കും. ഇമേജുകള്‍ ആഡ് ചെയ്ത ശേഷം Resize Settings tab എടുക്കുക.
റീസൈസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രിവ്യുകാണാനും സൗകര്യമുണ്ട്. ക്വാളിറ്റി നഷ്ടപ്പെടുന്നുണ്ടോ എന്ന് ഇതു വഴി ചെക്ക് ചെയ്യാം. സിംഗിള്‍ ഇമേജായി റീസൈസ് ചെയ്യാന്‍ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Resize Pictures എടുത്താല്‍ മതി.
Download

Comments

comments