ബാബിലോണ്‍ സെര്‍ച്ച് തടയാം


ഇന്റര്‍നെറ്റില്‍ നിന്ന് കാണുന്ന പ്രോഗ്രാമുകളെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ടേംസ് ആന്‍ഡ് കണ്ടിഷന്‍സ് നോക്കാതെ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കൊക്കെ കിട്ടുന്ന ഒരു പണിയാണ് ബാബിലോണിന്റേത്. ഇതിന്റെ ഉപദ്രവം നെറ്റുപയോഗിക്കുന്നവര്‍ക്ക് ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. കൂടുതലും കുട്ടികളാണ് ഇത്തരം ഇന്‍സ്റ്റാളിങ്ങ് വഴി ബാബിലോണ്‍ സെര്‍ച്ച് ബ്രൗസറില്‍ പ്രതിഷ്ഠിക്കുക. ഒരു ടാബ് തുറന്നാലുടനെ ബാബിലോണ്‍ സെര്‍ച്ച് പേജ് വരിക, ചെയ്യുന്ന പേജില്‍ നിന്ന് റീ ഡയറക്ട് ചെയ്യുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇതു വഴി ഉണ്ടാകാറുണ്ട്. ഇത് ഫയര്‍ഫോക്സ് ബ്രൗസറില്‍ തടയുന്നതെങ്ങനെയെന്ന് നോക്കാം.
1. ഫയര്‍ഫോക്സ് Tools മെനുവില്‍ പോയി ആഡോണ്‍സ് സെലക്ട് ചെയ്യുക. ഇതില്‍ എക്സ്റ്റന്‍ഷന്‍സ് ടാബ് തുറക്കുക. ബാബിലോണ്‍ സെര്‍ച്ച് കണ്ടെത്തി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

2. ഇതല്ലാതെ കണ്‍ട്രോള്‍ പാനലില്‍ പോയി അണ്‍ ഇന്‍സ്റ്റാള്‍ പ്രോഗ്രാം എടുത്ത് അതില്‍ നിന്നും ബാബിലോണ്‍ സെര്‍ച്ച് ഒഴിവാക്കാം.

3. ബാബിലോണ്‍ സെര്‍ച്ച് ഇനിയൊരിക്കലും ശല്യപ്പെടുത്താതിരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഹോസ്റ്റ് ഫയലുകള്‍ എഡിറ്റ് ചെയ്താണ് ഇത് സാധിക്കുക.
C:WindowsSystem32driversetchosts എന്നത് നോട്ട് പാഡില്‍ തുറക്കുക.
താഴെ കാണുന്നതു പോലെ കാണും
Copyright (c) 1993-2009 Microsoft Corp.
This is a sample HOSTS file used by Microsoft TCP/IP for Windows.
This file contains the mappings of IP addresses to host names. Each
entry should be kept on an individual line. The IP address should
be placed in the first column followed by the corresponding host name.
The IP address and the host name should be separated by at least one
space.
Additionally, comments (such as these) may be inserted on individual
lines or following the machine name denoted by a ‘#’ symbol.
For example:
102.54.94.97 rhino.acme.com # source server
38.25.63.10 x.acme.com # x client host

localhost name resolution is handled within DNS itself.
127.0.0.1 localhost
ഇതിന്‍റെ കൂടെ 127.0.0.1 search.babylon.com എന്നൊരു ലൈന്‍ കൂടി ചേര്‍ക്കുക.

Comments

comments