ലുക്ക് ബാക്ക് വീഡിയോ എഡിറ്റ് ചെയ്യണോ?


Lookback edit - Compuhow.com

ഫേസ്ബുക്ക് പത്താം വാര്‍‌ഷികത്തോടനുബന്ധിച്ച് കൊണ്ടുവന്ന ലുക്ക് ബാക്ക് മൂവി ഹിറ്റായിരുന്നല്ലോ? പലരും ഇത് ഷെയര്‍ ചെയ്ത് ആത്മനിര്‍വൃതി നേടിയിട്ടുണ്ടാകണം. എന്നാല്‍ ചിലരാകട്ടെ തങ്ങള്‍ക്ക് വലിയ താല്പര്യമില്ലാത്ത ചിത്രങ്ങളൊക്കെ ഇതില്‍ കണ്ടതിനാല്‍ വലിയ തൃപ്തി തോന്നിയിട്ടുമുണ്ടാകില്ല. അങ്ങനെയുണ്ടെങ്കില്‍ ആ വീഡിയോ ഒന്ന് എഡിറ്റ് ചെയ്യാവുന്നതാണ്.

അത് വഴി ഇഷ്ടമില്ലാത്ത ചിത്രങ്ങള്‍ നീക്കം ചെയ്യാനും, കാണാത്തവ ചേര്‍ക്കാനുമാകും.
facebook.com/lookback ലേക്ക് പോവുക.
അവിടെ മുകളിലായി കാണുന്ന ‘Edit ല്‍ ക്ലിക്ക് ചെയ്യുക.

നിരവധി ഫോട്ടോകളും, സ്റ്റാറ്റസുകളും തുറന്ന് വരും. നിങ്ങള്‍ക്ക് വേണ്ടവ ചേര്‍ക്കാനും, ആവശ്യമില്ലാത്തവ നീക്കം ചെയ്യാനുമാകും.
ഒരു പുതിയ ചിത്രം ചേര്‍ക്കാന്‍ നിലവിലുള്ള ഒന്ന് റിമൂവ് ചെയ്യേണ്ടതുണ്ട്.

Comments

comments