ലോഗോ മേക്കിങ്ങ് ഈസിയാക്കാം


സ്വന്തമായിട്ട് ചെറിയൊരു സ്ഥാപനമുള്ളവര്‍ക്കും ഇന്ന് ലോഗോകളും, സ്ലോഗനുകളുമൊക്കെ ഒഴിവാക്കാന്‍ സാധിക്കാത്തതായിരിക്കുന്നു. സ്ഥാപനങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ ടച്ച് നല്കാന്‍ ലോഗോകള്‍ അനിവാര്യം തന്നെ. എന്നാല്‍ ലോഗോ ഡിസൈനിംഗ് നല്ലൊരു സ്ഥാപനത്തെ ഏല്പിച്ചാല്‍ കാശുചിലവ് ചില്ലറയാകില്ല. അതുകൊണ്ട് തന്നെ അത്യാവശ്യം ഡിസൈനൊക്കെ മനസിലുണ്ടെങ്കില്‍ സ്വന്തം ലോഗോ നിര്‍മ്മിച്ച് നോക്കാം.
graphicsprings logo maker - Compuhow.com
ഇത്തരം നിരവധി സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. റെഡിമെയ്ഡ് ലോഗോകളില്‍ മോഡിഫിക്കേഷന്‍ വരുത്തി പുതിയത് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന അത്തരത്തിലൊന്നാണ് GraphicSprings.
ഇതിലെ രെഡിമെയ്ഡായ ലോഗോകള്‍ നിറം, ഷേപ്പ് തുടങ്ങി പല വിധത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. മാറ്റം വരുത്തിയ ഇമേജുകള്‍ JPG, PNG, JPEG, SVG എന്നീ ഫോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

ഒരു ലോഗോ ആദ്യം സെലക്ട് ചെയ്ത ശേഷം മുകളിലെ ടൂള്‍ബാറില്‍ ക്ലിക്ക് ചെയ്ത് എഡിറ്റ് ചെയ്യാം. ലോഗോയുടെ പാര്‍ട്ടുകള്‍ സെലക്ട് ചെയ്ത ശേഷം ഏത് നിറവും അപ്ലൈ ചെയ്യാം.
സ്ട്രോക്ക്, ബിവെല്‍, ഷാഡോ, ഗ്ലോ തുടങ്ങി ഇഫക്ടുകളും നല്കാം. എല്ലാം ചെയ്ത കഴിഞ്ഞ ശേഷം ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്ത് ലോഗോ കംപ്യൂട്ടറിലേക്ക് എടുക്കാം.

http://www.graphicsprings.com/

Comments

comments