ഇമെയിലുകള്‍ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്യാം


Gmail automatic delete - Compuhow.com
പലപ്പോഴും ഇമെയില്‍ ന്യൂസ് ലെറ്ററുകള്‍ക്കായി സബ്സ്ക്രൈബ് ചെയ്യുക സാധാരണമാണ്. പക്ഷേ കുറച്ച് കഴിയുമ്പോള്‍ ഇന്‍ബോക്സില്‍ ഇത്തരം മെയിലുകള്‍ വന്ന് കുമിഞ്ഞ് കൂടും. ഇത്തരം മെയിലുകള്‍ ഇന്‍ബോക്സില്‍ വരുന്നതേ ഡെലീറ്റാക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. ഇത് ഓട്ടോമാറ്റിക്കായി തന്നെ ചെയ്യാനാവും.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് settings എടുക്കുക.
Filters ല്‍ പോയി new filter ഉണ്ടാക്കുക.

Delete emails automatically - Compuhow.com

തുറന്ന് വരുന്ന ബോക്സില്‍ From ഫില്‍ഡില്‍ സെന്‍ഡറുടെ അഡ്രസോ, ടൈറ്റിലോ നല്കുക. Subject, Has the words എന്നിവിടങ്ങളിലും സാധാരണ മെയിലില്‍ കാണാറുള്ള വാക്കുകള്‍ നല്കാം. ഇനി താഴെ Create filter with this search എന്നിടത്ത് ക്ലിക്ക് ചെയ്യുക.

അടുത്തതായി തുറന്ന് വരുന്ന വിന്‍ഡോയില്‍ Delete എന്നത് ചെക്ക് ചെയ്ത് Create filter ക്ലിക്ക് ചെയ്യുക.
ഇത്തരത്തില്‍ സെറ്റ് ചെയ്താല്‍ തുടര്‍ന്ന് നിങ്ങള്‍ക്ക് വരുന്ന ഫില്‍റ്റര്‍ സെറ്റിങ്ങിലുള്ള മെയിലുകളൊക്കെ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ആയിക്കൊള്ളും.

Comments

comments