നിര്‍മ്മിക്കാം നിങ്ങളുടെ സ്വന്തം മൊബൈല്‍ ആപ്പ്


Adsy - Compuhow.com
മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കാലമാണല്ലോ ഇത്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഇത്തരത്തിലൊന്ന് നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പ്രോഗ്രാമിങ്ങും, പ്രത്യേക പരിജ്ഞാനവുമൊന്നുമില്ലാതെ മൊബൈല്‍ അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗമാണ് Adsy.me.

Adsy-Hub - Compuhow.com
പുതിയ വേര്‍ഷനിലുള്ള ബ്രൗസറുണ്ടെങ്കില്‍ ഇതില്‍ ആപ്ലിക്കേഷന്‍ ഈസിയായി നിര്‍മ്മിക്കാം. എച്ച്.ടി.എം.എല്‍ 5 ആധാരമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ആദ്യം Adsy.me ല്‍ പോയി ഒരു അക്കൗണ്ട് നിര്‍മ്മിക്കുക.

തുടര്‍ന്ന് നിങ്ങളുടെ ഹോംപേജ് കാണാം. ഇവിടെ മറ്റുള്ളവര്‍ നിര്‍മ്മിച്ചവ കാണാം. + ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ആപ്പിന് ഒരു ബാക്ക് ഗ്രൗണ്ട് നല്കുക. ഇത് സോളിഡ് കളറുകളോ, ചിത്രങ്ങളോ ആകാം.
ഇതിലെ media ഒപ്ഷന്‍ വഴി വീഡിയോ, സൗണ്ട് എന്നിവ ആഡ് ചെയ്യാം..
സ്വന്തം ഭാവനക്കനുസരിച്ച് കൂടുതല്‍ ഒപ്ഷനുകള്‍ ചേര്‍ക്കാവുന്നതാണ്.

Comments

comments