ക്രോമില്‍ നിന്ന് വീഡിയോ GIF ആക്കാം.


ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ആനിമേഷന്‍ ഫോര്‍മാറ്റാണല്ലോ GIF. ജിഫ് ഫോര്‍മാറ്റിലുള്ള നിരവധി ആനിമേഷനുകള്‍ വെബ്സൈറ്റുകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. ക്രോം ബ്രൗസറില്‍ പ്ലേ ചെയ്യുന്ന വീഡിയോകളെ ഇത്തരത്തില്‍ ജിഫ് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് MakeGIF Video Capture. ഇത് ഉപയോഗിച്ച് യുട്യൂബ്, വിമിയോ വീഡിയോകളൊക്കെ ഇത്തരത്തില്‍ ജിഫ് ആക്കി സേവ് ചെയ്യാവുന്നതാണ്.
Gif animation - Compuhow.com
ആദ്യം വീഡിയോ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് എക്സ്റ്റന്‍ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എക്സ്റ്റന്‍ഷന്‍ പോപ് അപ്പില്‍ Start ക്ലിക്ക് ചെയ്യുക.

പോപ് അപ് വിന്‍ഡോയില്‍ വീഡിയോ കണ്‍വെര്‍ട്ട് ചെയ്യുന്നത് കാണാനാവും. ആവശ്യമുള്ള വീഡിയോ ആയാല്‍ Generate GIF ല്‍ ക്ലിക്ക് ചെയ്യുക.
ഇതിലേക്ക് ടെക്സ്റ്റ് ആഡ് ചെയ്യാനുമാകും.

DOWNLOAD

Comments

comments