ടി.വിയും, കംപ്യൂട്ടറും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം


പഴയ മോഡല്‍ ടി.വികളൊക്കെ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണല്ലോ? എല്‍.ഇ.ഡി, എച്ച്.ഡി ടിവികളൊക്കെ വ്യാപകമായിക്കഴിഞ്ഞു. വലിയ സ്ക്രീന്‍സൈസും, കുറഞ്ഞ സ്ഥലോപയോഗവും ഉള്ള ഫ്ലാറ്റ് പാനല്‍ ടി.വികളുടെ മറ്റൊരു മെച്ചം നേരിട്ട് അവയില്‍ യു.എസ്.ബി യില്‍ നിന്ന് പ്ലേ ചെയ്യാമെന്നതാണ്. അതുപോലെ തന്നെ കംപ്യൂട്ടറുമായി കണക്ട് ചെയ്യാനുള്ള സംവിധാനവും ഇവയിലുണ്ട്. ഇതിനായി വി.ജി.എ പോര്‍‌ട്ടും, എച്ച്.ഡി.എം.ഐ പോര്‍ട്ടും പുതിയ ടി.വികളിലുണ്ട്.
computer to tv - Compuhow.com
ഇവ തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന് നോക്കാം.
ആദ്യം എച്ച്.ഡി.എം.ഐ വഴിയോ, വി.ജി.എ വഴിയോ കംപ്യൂട്ടറും, ടി.വിയും കണക്ട് ചെയ്യുക. തുടര്‍ന്ന് കംപ്യൂട്ടറിന്‍റെ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Screen Resolution എന്ന ഒപ്ഷനെടുക്കുക.
Comp to tv - Compuhow.com
അവിടെ Display ല്‍ ടി.വിയും ഡെസ്ക്ടോപ്പിന്‍റെയും, ടി.വിയുടെയും പേര് കാണാം. അഥവാ ടി.വി കാണിക്കുന്നില്ലെങ്കില്‍ Detect ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് Multiple Display ല്‍ നിന്ന് Extend അല്ലെങ്കില്‍ Duplicate സെലക്ട് ചെയ്ത് പി.സി ഷെയര്‍ ചെയ്യാം. ഇനി കംപ്യൂട്ടറിലെ ഫയലുകള്‍ ടി.വിയിലും കാണാം.

Comments

comments