ഫയല്‍ കണ്‍വെര്‍ഷന്‍ നടത്താന്‍ CloudConvert


Cloud convert - Compuhow.com
കംപ്യൂട്ടറില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും ചെയ്യേണ്ടി വരുന്ന ഒന്നാണ് ഫയല്‍ കണ്‍വെര്‍ഷന്‍. വേഡ് ഫയലിനെ പി.ഡി.എഫ് ആക്കുന്നത് മുതല്‍ വീഡിയോകളെ മറ്റ് പല ഫോര്‍മാറ്റുകളിലേക്കാക്കുന്നത് വരെയുള്ള അനേകം കണ്‍വെര്‍ഷന്‍ ജോലികള്‍ ചെയ്യേണ്ടതായി വരും. ഇന്‍റര്‍നെറ്റില്‍ പരതിയാല്‍ നൂറുകണക്കിന് കണ്‍വെര്‍ഷന്‍ പ്രോഗ്രാമുകളും ലഭിക്കും. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഫയല്‍ കണ്‍വെര്‍ഷന്‍ നടത്താന്‍ സഹായിക്കുന്ന ഒരു വെബ് സര്‍വ്വീസാണ് CloudConvert.

പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ 140 ഓളം ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ഷന്‍ സാധ്യമാക്കുന്ന ഒരു സര്‍വ്വീസാണിത്. ഇതിന്‍റെ ഒരു പ്രധാന മികവ് എന്നത് ഫയലുകള്‍ സിസ്റ്റത്തില്‍ നിന്ന് അപ്‍ലോഡ് ചെയ്യുന്നതുപോലെ തന്നെ ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്സ് തുടങ്ങിയവയില്‍ നിന്ന് നേരിട്ടും CloudConvert ലേക്ക് ഫയലുകള്‍ അപ്‍‍ലോഡ് ചെയ്യാനാവും എന്നതാണ്.

സൈറ്റ് തുറന്ന് Select Files എന്നിടത്ത് ക്ലിക്ക് ചെയ്ത് ഫയല്‍ അപ്‍ലോഡ് ചെയ്യാം. ഇവിടെ നിന്ന് തന്നെ ക്ലൗഡ് അക്കൗണ്ടുകളും ഓപ്പണ്‍ ചെയ്യാം. അതിന് ഓതറൈസേഷന്‍ പ്രൊസസ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

output format സെലക്ട് ചെയ്ത് Start Conversion ക്ലിക്ക് ചെയ്യാം. ഡൗണ്‍ലോഡിങ്ങ് പൂര്‍ത്തിയാകുമ്പോള്‍ ഡെസ്ക്ടോപ്പിലേക്ക് ഡൗണ്‍ലോ‍ഡ് ചെയ്യുകയോ, ക്ലൗഡ് സ്റ്റോറേജിലേക്ക് സെന്‍ഡ് ചെയ്യുകയോ, അതുമല്ലെങ്കില്‍ ക്യു.ആര്‍ കോഡായി ലഭിക്കുകയോ ചെയ്യും.

സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകളറിയാനും, ഡൗണ്‍ലോഡ് ചെയ്യാനും ഇവിടെ പോവുക.

https://cloudconvert.org/formats

Comments

comments