ക്രോം ബ്രൗസര്‍ – അറിയാനിടയില്ലാത്ത ചില ഉപയോഗങ്ങള്‍


Chrome - Compuhow.com

ക്രോം ഡിഫോള്‍ട്ട് ബ്രൗസറായി ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷം പേരും. മികച്ച ബ്രൗസിങ്ങ് സ്പീഡാണ് ക്രോമിന്‍റെ പ്രധാന പ്രത്യേകത. എന്നാല്‍ ബ്രൗസിങ്ങ് എന്ന ഉപയോഗത്തിനപ്പുറം നിരവധി ഉപയോഗങ്ങള്‍ ക്രോം ഉപയോഗിച്ച് നടപ്പക്കാം. അത്തരം ചില ഉപയോഗങ്ങളാണ് ഇവിടെ പറയുന്നത്.

1. പി.ഡി.എഫ് റീഡര്‍, കണ്‍വെര്‍ട്ടര്‍ – പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ തുറക്കാന്‍ ക്രോം ഉപയോഗിക്കാം. അതിനായി ഫയലിനെ ക്രോമിലേക്ക് ഡ്രാഗ് ചെയ്തിടുക. തേര്‍ഡ് പാര്‍ട്ടി പി.ഡി.എഫ് റീഡറുകളായ അഡോബി പോലുള്ളവയുടെ സഹായമൊന്നും ഇതില്‍ ആവശ്യം വരില്ല.
അതുപോലെ ഓപ്പണാക്കി വെച്ച വെബ്പേജുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ മെനുവില്‍ print എടുത്ത് Destination എന്നിടത്ത് change ബട്ടണ്‍ സെലക്ട് ചെയ്ത് save as pdf തെരഞ്ഞെടുക്കാം.

Chrome tips - Compuhow.com

2. ഓഫീസ് ഫയലുകള്‍ കാണാം – മൈക്രോസോഫ്റ്റ് ഓഫിസ് ഫയലുകള്‍ തുറക്കാന്‍ ക്രോമിനെ ഉപയോഗിക്കാം. അതിന് വേണ്ടി Chrome Office Viewer എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മാത്രം. ഇത് ചെയ്താല്‍ Word, Excel, PowerPoint ഫയലുകളൊക്കെ ക്രോമില്‍ കാണാനാവും.

3. മീഡിയ ഫയലുകള്‍ – വീഡിയോ , ഓഡിയോ ഫയലുകളൊക്കെ പ്ലേ ചെയ്യാന്‍ ക്രോം ഉപയോഗിക്കാം. അതിന് open with എന്ന ഒപ്ഷനെടുത്ത് ക്രോം സെല്ക്ട് ചെയ്താല്‍ മതി. പക്ഷേ അഡ്വാന്‍സ്ഡ് കണ്‍ട്രോളുകളൊന്നും ഇതിലുണ്ടാകില്ല.

4. നോട്ട്പാഡ് – ക്രോം ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നോട്ട്പാഡ് ആവശ്യം വന്നുവെന്നിരിക്കട്ടെ. അത് തുറക്കാതെ ക്രോം തന്നെ നോട്ട് പാഡ് ആയി ഉപയോഗിക്കാം. അതിന് data:text/html, എന്ന കോഡ് അഡ്രസ് ബാറില്‍ നല്കി എന്റര്‍ അടിക്കുക.

5. റിമോട്ട് ഡെസ്ക്ടോപ്പ് – തേര്‍ഡ് പാര്‍ട്ടി റിമോട്ട് ഡെസ്ക്ടോപ്പ് കണ്‍ട്രോളുകളുടെ ഉപയോഗം ക്രോം ഉപയോഗിച്ചും നിര്‍വ്വഹിക്കാം. അതിന് Chrome Remote Desktop എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

DOWNLOAD

Comments

comments