വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ ഒഴിവാക്കുന്നത് പ്രശ്‌നമാണോ?


പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് വിന്‍ഡോസ് ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ ഒഴിവാക്കണമോ എന്നത്. വിന്‍ഡോസ് 7 ല്‍ ദാരാളം അപ്‌ഡേറ്റുകള്‍ സ്ഥിരമായി നടക്കുന്നുണ്ട്. ഇവ ഒഴിവാക്കിയാല്‍ നിങ്ങളുടെ സിസ്റ്റത്തിന് തകരാറുണ്ടാവുമോ എന്നാണ് പലര്‍ക്കും സംശയം. സാധാരണ ഗതിയില്‍ ഇല്ല എന്നാണുത്തരം. പലപ്പോഴും ഇത്തരം പാച്ച് അപ്‌ഡേറ്റുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചില പ്രോഗ്രാമുകള്‍ അപ്‌ഡേറ്റിന് ശേഷം വര്‍ക്കാവാതെ വരാറുണ്ട്. അതുപോലെ പരിമിതമായ ഇന്റര്‍നെറ്റ് കണക്ഷനുപയോഗിക്കുന്നവര്‍ക്ക് അവരറിയാതെ ഡാറ്റ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യും.
എന്നാല്‍ ഇതിന് ഒരു മറുവശമുണ്ട്. കംപ്യൂട്ടറില്‍ സുരക്ഷ എന്നത് വലിയ പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏത് സമയവും ഒരു കടന്ന് കയറ്റം നിങ്ങളുടെ സിസ്റ്റത്തില്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ പ്രധാന അപ്‌ഡേറ്റുകള്‍ ഓട്ടോമാറ്റിക്കായി ചെയ്യുന്നത് കൊണ്ട് കംപ്യൂട്ടറിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാം.
ഇതില്‍ താല്പര്യമില്ലാത്തവര്‍ വിന്‍ഡോസ് പാച്ചുകളെ പറ്റി ശ്രദ്ധവെയ്ക്കുകയും ഒന്ന് റിലീസായി അതിനെക്കുറിച്ച് അഭിപ്രായം അറിഞ്ഞ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുക. എന്നാല്‍ ഇത് നിങ്ങള്‍ക്ക് ഒരു ജോലിയായി തീരുമെന്നതില്‍ സംശയമില്ല.
ചെറിയ പ്രശ്‌നങ്ങള്‍ വരാമെങ്കിലും അവ പരിഹരിക്കാന്‍ സാധിക്കുന്നവയാണ്. അപ്‌ഡേറ്റുകള്‍ ഒഴിവാക്കുന്നത് വഴി നിങ്ങളുടെ സിസ്റ്റം സെക്യൂരിറ്റിക്ക് തന്നെയാണ് നിങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത്.

Comments

comments