ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടിംഗ്


ഏറെക്കുറെ എല്ലാ വിധ സേവനങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴി ലഭ്യമാണ്. സംശയങ്ങളും മറ്റും ചോദിക്കാനും അവക്ക് നിവാരണം വരുത്താനുമുള്ള ഫോറങ്ങള്‍ വേറെ. ആരോഗ്യ സംബന്ധമായ ഇത്തരം കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്കുപയോഗിക്കാവുന്ന ഏതാനും സൈറ്റുകളിതാ.
WEBMD – ഇത് ഒരു മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സൈറ്റാണ്. രോഗലക്ഷണങ്ങള്‍ നല്കി രോഗം കണ്ടെത്താനുള്ള പ്രോഗ്രാമുകള്‍, സ്ലൈഡ് ഷോകള്‍ എന്നിവയൊക്കെ ഇതിലുണ്ട്. മരുന്നുകളുടെ പേര് നല്കി അവയെക്കുറിച്ച് വിവരങ്ങള്‍ അറിയാനും ഈ സൈറ്റ് ഉപകാരപ്രദമാണ്.
http://www.webmd.com/

Mayo Clibic – പ്രധാനമായും മെഡിക്കല്‍ പ്രൊഫഷനിലുള്ളവരെയും, വിദ്യാര്‍ത്ഥികളെയും ഉദ്ദേശിച്ചാണ് ഈ സൈറ്റ്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഗുണകരമായ വിവരങ്ങളും ഇതില്‍ ലഭിക്കും. രോഗങ്ങള്‍, ലക്ഷണങ്ങള്‍, മരുന്നുകള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉണ്ട്.
http://www.mayoclinic.com/

American Heart Association
ഹൃദ്രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലും പെരുകി വരുന്ന കാലമാണ്. തത്സംബന്ധമായ ഏറെ വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭിക്കും. ഹൈ ബ്ലഡ് പ്രഷര്‍, സ്‌ട്രോക്ക്‌സ്, കാര്‍ഡിയോ വാസ്‌കുലാര്‍ പ്രോബ്ലംസ് എന്നിവയെക്കുറിച്ചും ജീവിത രീതികള്‍ എങ്ങനെ ഹൃദ്രോഗത്തിന് ഇടയാക്കുന്നു എന്നും മറ്റുമുള്ള ആധികാരിക വിവരങ്ങള്‍ ഇതില്‍ ലഭിക്കും.
http://www.heart.org/

Comments

comments