ഗണേശ് കുമാർ എംഎല്‍എ ആകുന്നു


Ganesh Kumar is Becoming MLA

നിലവില്‍ എംഎല്‍എ ആയ ഗണേഷ് കുമാര്‍ സിനിമയിലും എംഎല്‍എ ആവുന്നു. എം.എല്‍.എ. മുഹമ്മദ് സലീമിന്റെ ജീവിതം എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായ മുഹമ്മദ് സലീമാവുന്നത് ഗണേഷ് കുമാറാണ്. അൻവർ ഹുസൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിനോദ് ഹുസൈനാണ്. മുൻ എം.എല്‍. എ ഉമേഷ് ചള്ളിയില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. അപ് ആന്റ് ഡൗൺ എന്ന ചിത്രത്തിലാണ് ഗണേഷ് ഒടുവില്‍ അഭിനയിച്ചത്.

English Summary : Ganesh Kumar is becoming MLA

Comments

comments