വാര്‍ണര്‍ ബ്രദേഴ്സ് മലയാളത്തില്‍പ്രമുഖ ഹോളിവുഡ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സ് മലയാളത്തില്‍ സിനിമ നിര്‍മ്മിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തിലാണ് വാര്‍ണര്‍ ബ്രദേഴ്സ് ഒരിന്ത്യന്‍ ഭാഷയില്‍ സിനിമ നിര്‍മ്മിക്കുന്നത്. സലിം അഹമ്മദ്, രാജേഷ് പിള്ള, എം.പത്മകുമാര്‍, ഷാജുണ്‍ കാര്യാല്‍ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. അരമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചിത്രങ്ങളാണ് ഇവ.മമ്മൂട്ടി, ബിജു മേനോന്‍, ഫഹദ് ഫാസില്‍, സലിം കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രങ്ങളില്‍ അഭിനയിക്കും.മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്സിന് പദ്ധതിയുണ്ട്.

Comments

comments