സൈറ്റുകളുടെ ട്രാഫിക് മനസിലാക്കാം


നിങ്ങള്‍ ഒരു ബ്ലോഗോ, സൈറ്റോ നടത്തുന്ന ആളാണെങ്കില്‍ അതിന്‍റെ ജനപ്രീതി അളക്കുന്നത് വിസിറ്റേഴ്സിന്‍റെ എണ്ണം അനുസരിച്ചാണ്. സൈറ്റുകളുടെ ട്രാഫിക് മനസിലാക്കാന്‍ സഹായിക്കുന്ന പല വെബ് സര്‍വ്വീസുകളുണ്ട്. അവയില്‍ പോയി ചെക്ക് ചെയ്താല്‍ ഏകദേശം ശരിയായ ചിത്രം ലഭിക്കും.
1. Alexa– അലക്സ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു റേറ്റിംഗ് സര്‍വ്വീസാണ്. ഇതില്‍ കൃത്യമായ പേജ് വ്യു എണ്ണം ലഭിക്കില്ല. എന്നാല്‍ ഒരു നിശ്ചിത സമയത്ത് സൈറ്റ് സന്ദര്‍ശിച്ച വിസിറ്റേഴ്സിന്‍റെ എണ്ണം മനസിലാക്കാം.

2. Google Trends – ഗൂഗിള്‍ ട്രെന്‍ഡ്സ് , ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അനലിറ്റിക്സ്, ചില തേര്‍ഡ് പാര്‍ട്ടി റിസര്‍ച്ച് സര്‍വ്വീസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മിക്കസൈറ്റുകളുടെയും ട്രാഫിക്കിന്റെ സോഴ്സ് എന്നത് ഗൂഗിള്‍ സെര്‍ച്ചാണ്. അതുകൊണ്ട് തന്നെ ഏറെക്കുറെ കൃത്യമായ സ്റ്റാറ്റിറ്റിക്സാണ് ഇത് നല്കുക.

3. StatBrain – ഡെയ് ലി വിസിറ്റേഴ്സിന്‍റെ എണ്ണം നല്കുന്ന ചുരുക്കം സര്‍വ്വീസുകളിലൊന്നാണ് ഇത്. പല സോഴ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതില്‍ ഉപയോഗപ്പെടുത്തുന്നു.

4. Google Ad Planner – വളരെ ആക്യുറേറ്റായ വിവരം ലഭിക്കുന്ന സംവിധാനമാണിത്. ആവറേജ് വിസിറ്റുകള്‍, മൊത്തം പേജ് വ്യു, യുണിക് വിസിറ്റേഴ്സ് തുടങ്ങിയവയൊക്കെ ഇതില്‍ ലഭിക്കും. ഇതുപയോഗിക്കാന്‍ ആഡ് പ്ലാനര്‍ ഡാഷ് ബോര്‍ഡില്‍ Begin Research ടാബില്‍ ക്ലിക്ക് ചെയ്യുക.
Online Activity ല്‍ സൈറ്റ് യു.ആര്‍.എലുകള്‍ നല്കുക.
വലത് വശത്ത് വരുന്ന സൈറ്റിന്‍റെ പേരില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ മനസിലാക്കാം.

Comments

comments