മോഹന്‍ലാല്‍ ഈ വര്‍ഷം മൂന്ന് ചിത്രങ്ങളില്‍ കൂടി



ഈ വര്‍ഷം മൂന്ന് ലാല്‍ ചിത്രങ്ങള്‍ കൂടി റിലീസ് ചെയ്യും. ഗ്രാന്‍ഡ്മാസ്റ്റര്‍ നല്കിയ മികച്ച് വിജയം പുതിയ വേഷങ്ങള്‍ക്ക് കരുത്താകും. പ്രായത്തിന് ചേര്‍ന്ന കഥാപാത്രങ്ങളേയേ താന്‍ ഇനി തിരഞ്ഞെടുക്കൂ എന്ന് മോഹന്‍ലാല്‍ ഈയിടെ പറഞ്ഞിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സ്പിരിറ്റ് പ്രതീക്ഷയുള്ള ചിത്രമാണ്. രഞ്ജിത്-മോഹന്‍ലാല്‍ ടീം ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം സാമൂഹ്യപ്രാധാന്യമുള്ള തീമാണ് കൈകാര്യം ചെയ്യുന്നത്. ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ ചിത്രീകരണം പുരോഗമിക്കുന്നു. ഒരു ചാനല്‍ ക്യാമറാമാന്റെ വേഷമാണ് ലാല്‍ ഇതില്‍ ചെയ്യുന്നത്. അടുത്ത ചിത്രം പി. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്‌പെഷ്യലിസ്റ്റ് ആണ്. ഇതോടൊപ്പം ദുല്‍ഖര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന പ്രിയദര്‍ശന്‍ ചിത്രവും പണിപ്പുരയിലാണ്.

Comments

comments