ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ആക്‌സ്‌ക്രിപ്റ്റ്


പലരും തങ്ങളുടെ സീക്രട്ടായ വിവരങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കാറുണ്ട്. ഇവ സേഫായി മറ്റുള്ളവരില്‍ നിന്ന് മറച്ച് വെയ്ക്കുക പ്രയാസം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ലോക്കിംഗ്, എന്‍ക്രിപ്ഷന്‍ എന്നിവ നമ്മള്‍ ട്രൈ ചെയ്യും. ആക്‌സ് ക്രിപ്റ്റ് ഉപയോഗിച്ച് നമുക്ക് ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കും.
സിംഗിള്‍ ഫയല്‍ എന്‍ക്രിപഷനുവേണ്ടിയുള്ള ഒരു പ്രോഗ്രാമാണ് ആക്‌സ്‌ക്രിപ്റ്റ്. ഇതുപയോഗിക്കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യേണ്ടുന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Ax Crypt ക്ലിക്ക് ചെയ്യുക.
എന്‍ക്രിപ്റ്റ്, എന്‍ക്രിപ്റ്റ് എ കോപ്പി, എന്‍ക്രിപ്റ്റ് കോപ്പി ടു ഇ.എക്‌സ്.ഇ (.exe) എന്നി രീതികളില്‍ ഇത് എന്‍ക്രിപ്റ്റ് ചെയ്യാം.


എന്‍ക്രിപ്റ്റ് ചെയ്ത ഫയലിന് ഒരു ഐക്കണ്‍ വരും. ഈ ഫയലുകള്‍ കാണാന്‍ അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പാസ്വേഡ് ചോദിക്കും.

ഇത് ശരിയായി നല്കിയാല്‍ ഫയല്‍ഓപ്പണാവും. ക്ലോസ് ചെയ്യുമ്പോള്‍ വീണ്ടും എന്‍ക്രിപ്റ്റഡാവും. ഇത് ഡീക്രിപ്റ്റ് ചെയ്യാന്‍ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് decrypt സെലക്ട് ചെയ്യുക.
Visit Site

Comments

comments