ടി.എ റസാക്ക് സംവിധായകനാകുന്നു



മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്ത് ടി.എ റസാക്ക് സംവിധായകനാകുന്നു. മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലൂടെയാണ് റസാഖ് സംവിധായകനാകുന്നത്. സലിം കുമാര്‍, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. മാമുക്കോയ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് നടന്‍‌ സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments