കംപ്യൂട്ടര്‍ ഓഫ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഡാറ്റകള്‍ ക്ലിയര്‍ ചെയ്യാം


നിങ്ങള്‍ വളരെ സീക്രട്ടായ കാര്യങ്ങള്‍ ക്ംപ്യൂട്ടറില്‍ ചെയ്യുന്നുവെന്നിരിക്കട്ടെ. ചില കംപ്യൂട്ടറുകള്‍ ഹാര്‍ഡ് ഡിസ്‌കിനെ മെമ്മറിയായി ഉപയോഗിക്കും. ഇതിനെ വിര്‍ച്വല്‍ മെമ്മറി എന്ന് പറയും. റാമില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കിലേക്ക് ഡാറ്റകള്‍ മാറുകയും ആവശ്യമുള്ളപ്പോള്‍ വീണ്ടും എടുക്കുകയും ചെയ്യും. ഇതിന് പേജിങ്ങ് എന്ന് പറയും. ഇങ്ങനെ ചെയ്യുമ്പോള്‍ സീക്രട്ടായ വിവരങ്ങള്‍ നോണ്‍ എന്ക്രിപ്റ്റഡായി സിസ്റ്റത്തിലുണ്ടാവും. ഇത് റീക്കവര്‍ ചെയ്യാനാവും. ഈ പ്രശ്‌നം പരിഹരിക്കാന്‍ പേജിങ്ങ് ഫയലുകള്‍ ഓരോ ഷട്ട് ഡൗണിലും ഓട്ടോമാറ്റിക്കായി ക്ലിയര്‍ ചെയ്യാന്‍ സാധിക്കും.
ഇത് സെറ്റ് ചെയ്യുന്നത്ിന് അഡ്മിനിസ്‌ട്രേറ്റിവ് പാസ് വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക..
Control panel ല്‍ Administrative tools എടുക്കുക
Local security settings ല്‍ Local policies ല്‍ ക്ലിക്ക് ചെയ്യുക. Security option എടുത്ത്
‘Shutdown: Clear virtual memory pagefile ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ഒരു ചെറിയ ഡയലോഗ് ബോക്‌സില്‍ Enabled or Disabled page fileഎന്ന് വരും.
Enable സെലക്ട് ചെയ്ത് Apply നല്കുക.

Comments

comments