ട്രൂ കോളറില്‍ നിന്ന് ഫോണ്‍ വിവരം നീക്കം ചെയ്യാം


Truecaller - Compuhow.com
ഒരു ഗ്ലോബല്‍ ടെലിഫോണ്‍ ഡയറക്ടറിയാണല്ലോ TrueCaller. ലോകമെങ്ങുമുള്ള ഫോണ്‍നമ്പറുകള്‍ ഇതില്‍ സെര്‍ച്ച് ചെയ്ത് ആരുടെ നമ്പറാണ് എന്നത് കണ്ടെത്താനാവും. ഒരു പുതിയ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ അത് ആരുടേതാണ് എന്ന് കണ്ടെത്താല്‍ ഏറെക്കുറെ ഫലപ്രദമായ മാര്‍ഗ്ഗമാണ് TrueCaller. ഇതിന് ഫോണ്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ട്.
ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ സര്‍വ്വീസ് മറ്റൊരര്‍ത്ഥത്തില്‍ പ്രൈവസിക്ക് ഭീഷണിയാകുന്നതുമാണ്. അടുത്തകാലത്ത് ഈ സൈറ്റ് ഹാക്ക് ചെയ്ത് അനേകം ഡാറ്റകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. നിങ്ങളുടെ നമ്പര്‍ ഇവിടെ ലിസ്റ്റ് ചെയിതിരിക്കുന്നതില്‍ അതൃപ്തനാണെങ്കില്‍ അത് നീക്കം ചെയ്യാനാവും.

ഇത് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.

http://www.truecaller.com/unlist

അവിടെ Phone number ഫീല്‍ഡില്‍ നമ്പര്‍ നല്കി താഴെ കാണുന്ന വെരിഫിക്കേഷന്‍ കോഡ് എന്റര്‍ ചെയ്യുക.
Truecaller unlist - Compuhow.com
തുടര്‍ന്ന് Unlist എന്നതില്‍ ക്ലിക്ക് ചെയ്യുക.

24 മണിക്കൂറിനകം നിങ്ങളുടെ നമ്പര്‍ നീക്കം ചെയ്യപ്പെടും.

Comments

comments