ഓണ്‍ലൈന്‍ ഒസ്യത്തെഴുതാന്‍ perpetu


Perpetu - Compuhow.com

നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍‌ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ ലോകത്തില്ലെങ്കിലും നിങ്ങളുടെ ഇമെയിലും, സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്രൊഫൈലുകളും, ഇമെയിലുമെല്ലാം ഇവിടെ അവശേഷിക്കും.

ഇത് ആരാണ് തുടര്‍ന്ന് ഉപയോഗിക്കുക. ഒരു പക്ഷേ ഓണ്‍ലൈന്‍ ഇടപാടുകളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ വലിയ തുകകളും ഉണ്ടായിരിക്കാം. ഇവയൊക്കെ അനാഥമായിപ്പോകുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോ? ഇതിനൊരു പരിഹാരവുമായാണ് Perpetu വരുന്നത്. സമാനമായ മറ്റ് ചില സര്‍വ്വീസുകളും ഇന്നുണ്ടെങ്കിലും അല്പം വ്യത്യസ്ഥതയുള്ളതാണ് perpetu.

ആദ്യം ഇതില്‍ ഇമെയില്‍, ഫേസ് ബുക്ക് ഏതെങ്കിലും ഉപയോഗിച്ച് സൈന്‍ അപ് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കാണാം. അവിടെ ഫൈനല്‍ പോസ്റ്റ്, ഫോട്ടോ ഡൗണ്‍ലോഡ് തുടങ്ങിയവയൊക്കെ കാണാം. ഇവിടെ നിങ്ങളുടെ ഓണ്‍ലൈന്‍ കോണ്ടാക്ടുകളൊക്കെ നിശ്ചയിക്കുന്ന സുഹൃത്തുക്കള്‍ക്ക് അയക്കാം.

ഇത്തരം ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ മരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. അല്ലാത്ത പക്ഷം ഫ്രോഡ് പണികള്‍ വഴി മറ്റാരെങ്കിലും നിങ്ങള്‍ മരിച്ചു എന്ന് വരുത്തിതീര്‍ത്തേക്കാം. ഇത് തടയാന്‍ Perpetu ല്‍ കൂടുതല്‍ സംവിധാനങ്ങളുണ്ട്. അനന്തരാവകാശികളെ ഫോണ്‍വിളിച്ച് വരെ ഇത് ഉറപ്പാക്കും.
പ്രിമിയം സര്‍വ്വീസിന് 15 ‍ഡോളര്‍ ഒരുവര്‍ഷം ഇവര്‍ ഈടാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സൈറ്റ് സന്ദര്‍ശിക്കുക.

https://perpetu.co/

Comments

comments