ആളെ പറ്റിക്കാന്‍ നോട്ട്പാഡ് ട്രിക്ക്


Notepad - Compuhow.com
കംപ്യൂട്ടറില്‍ ആളെ പറ്റിക്കാന്‍ ചെയ്യാവുന്ന നിരവധി ട്രിക്കുകള്‍ ഇവിടെ എഴുതിയിട്ടുണ്ട്. നിങ്ങളുടെ കംപ്യൂട്ടറുപയോഗിക്കുന്ന ആളെ നിങ്ങളുടെ ശബ്ദത്തില്‍ തന്നെ ഞെട്ടിക്കാന്‍ പറ്റുന്ന ഒരു പരിപാടിയാണ് ഇവിടെ പറയുന്നത്.
ഒരു നോട്ട്പാഡ് ട്രിക്കാണിത്. നോട്ട്പാഡ് തുറന്ന് താഴെ കാണുന്ന കോഡ് കോപ്പി -പേസ്റ്റ് ചെയ്യുക.

strSoundFile = “C:WINDOWSMedia[YOURSOUNDFILE].wav”
Set objShell = CreateObject(“Wscript.Shell”)
strCommand = “sndrec32 /play /close” & chr(34) & strSoundFile & chr(34)
objShell.Run strCommand, 0, False

ഇവിടെ [YOURSOUNDFILE] എന്നത് നിങ്ങള്‍ പ്ലേ ചെയ്യാനുദ്ദേശിക്കുന്ന ഫയലാണ്. ഇത് .Wav ഫോര്‍മാറ്റിലായിരിക്കണം. സ്വന്തം സ്വരം റെക്കോഡ് ചെയ്യുകയോ, മറ്റേതെങ്കിലും വേവ് ഫയല്‍ സെലക്ട് ചെയ്യുകയോ ചെയ്യാം.
C:/Sound.vbs പോലൊരു പേര് ഇതിന് നല്കി സേവ് ചെയ്യുക. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്ലേ ആവുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക.

ഈ ഫയല്‍ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാന്‍ Start > All programs > Accessories > System Tools > Scheduled Tasks എടുക്കുക.
Add scheduled task ല്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക. ഫയല്‍ സെറ്റ് ചെയ്ത് അത് പ്ലേ ചെയ്യാനുള്ള പ്രോഗ്രാമും നിശ്ചയിക്കുക. നശ്ചയിക്കുന്ന സമയത്ത് ആ സൗണ്ട് ഫയല്‍ താനെ പ്ലേ ചെയ്യും.

Comments

comments