വിന്‍ഡോസ് ഡെസ്ക് ടോപ്പ് ഐക്കണുകള്‍ മറയ്ക്കാം


ഡെസ്ക്ടോപ്പില്‍ ഐക്കണുകള്‍ പെരുകി കംപ്യൂട്ടറിന്റെ ലുക്ക് പോകുന്നതായി തോന്നാറുണ്ടോ? അതുപോലെ ഡെസ്ക്ടോപ്പില്‍ സെറ്റ് ചെയ്ത വാള്‍പേപ്പര്‍ മറഞ്ഞ് പോവുകയും ചെയ്യും. ഡെസ്ക്ടോപ്പിലെ ഐക്കണുകളെല്ലാം മറച്ച് ആകര്‍ഷകമാക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. AutoHideDesktopIcons 2.0 എന്ന ലൈറ്റ് വെയ്റ്റ് ആപ്ലിക്കേഷനുപയോഗിച്ച് ഇക്കാര്യം ചെയ്യാന്‍ സാധിക്കും.

ഇതിലെ ടൈമറില്‍ നിങ്ങള്‍ക്ക് 3 മുതല്‍ 100 സെകന്‍ഡ് വരെ സെറ്റ് ചെയ്യാം. ലെഫ്റ്റ് ക്ലിക്ക്, റൈറ്റ് ക്ലിക്ക്, സെന്റര്‍ ക്ലിക്ക് എന്നിവയിലേതാണോ ഡെസ്ക്ടോപ്പ് കാണാനുപയോഗിക്കേണ്ടത് എന്നും ചെക്ക് ചെയ്യുക. ഇങ്ങനെ സെറ്റ് ചെയ്ത രീതിയില്‍ മൗസ് ക്ലിക്ക് ചെയ്താല്‍ നിശ്ചയിക്കപ്പെട്ട് അത്രയും നേരം ഡെസ്ക്ടോപ്പ് ഐക്കണുകള്‍ കാണാന്‍ സാധിക്കും.
കംപ്യൂട്ടര്‍ ഓണാക്കുമ്പോഴേ പ്രോഗ്രാം ഓണായി സിസ്റ്റം ട്രേയില്‍ വന്നുകൊള്ളും. ഇവിടെ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ക്ലോസ് ചെയ്യുകയും ചെയ്യാം.
Windows XP, Windows Vista, Windows 7 എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും. ടാസ്ക്ബാര്‍ മറയ്ക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

Download

Comments

comments