ഫയര്‍ഫോക്സില്‍ ടാബ് വിന്‍ഡോയുടെ താഴെയാക്കാം


മോസില്ല ഫയര്‍ഫോക്സില്‍ ടാബുകള്‍ ടോപ്പിലാണ് കാണിക്കുക. എന്നാല്‍ അതോടൊപ്പം Tabs on Top എന്ന ഒപ്ഷന്‍ വഴി ടോപ്പിലും ബോട്ടത്തിലും സെറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ വേര്‍ഷനില്‍ ഈ സംവിധാനം നിര്‍ത്തലാക്കി. അത് പഴയതുപോലെയാക്കാന്‍ താഴെ പറയുന്നത് പോലെ ചെയ്യുക.
ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്ത് about:config എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുക. എന്റര്‍ അടിച്ച് കണ്‍ഫര്‍മേഷന്‍ ബോക്സില്‍ I’ll be careful, I promise എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഫില്‍റ്ററില്‍ ontop എന്ന് ടൈപ്പ് ചെയ്ത് browser.tabs.onTop എന്ന കീ നോക്കുക
browser.tabs.onTop എന്നത് true എന്നാവും സെറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Toggle സെലക്ട് ചെയ്യുക. അപ്പോള്‍ ട്രു എന്നത് false ആകും.

ഇങ്ങനെ ചെയ്താല്‍ ടാബുകള്‍ ബോട്ടത്തില്‍ സെറ്റ് ചെയ്യപ്പെടും.

Comments

comments