ഫേസ്ബുക്ക് വീഡിയോകള്‍ ആന്‍ഡ്രോയ്ഡിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം


യുട്യൂബ് ഏറ്റവും പ്രശസ്തമായ വീഡിയോ ഷെയറിങ്ങ് സൈറ്റാണ്. ഏറെ രസകരമായ അനേകം വീഡിയോകള്‍ ഇവിടെയുണ്ട്. എന്നാല്‍ പലപ്പോളും യുട്യൂബില്‍ കണ്ടിട്ടില്ലാത്ത പല കിടിലന്‍ വീഡിയോകളും ആദ്യമായി മിക്കവരും കാണുന്നത് ഫേസ്ബുക്കിലാവും. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന മിക്ക വീഡിയോകളും ഏതെങ്കിലുമൊക്കെ മാനദണ്ഠത്തില്‍ മികച്ചവ തന്നെയാകും.

ഫേസ്ബുക്ക് ഏറെപ്പേരും ഇന്ന് ഉപയോഗിക്കുന്നത് ഫോണിലാണ്. ഫേസ്ബുക്കില്‍ കാണുന്ന വീഡിയോകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ പലപ്പോഴും തോന്നിയിട്ടുണ്ടാകും പലര്‍ക്കും. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Facebook Video Free.
ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ആദ്യം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന വീഡിയോ ഓപ്പണ്‍ ചെയ്യുക. ആപ്ലിക്കേഷന്‍ ആപ്മെനുവില്‍ കാണാം.

Facebook video download - Compuhow.com

Facebook Video Free സെലക്ട് ചെയ്ത് Just Once സെലക്ട് ചെയ്യുക.
അഥവാ നിങ്ങള്‍ ക്ലിക്ക് ചെയ്തത് Always ആണെങ്കില്‍ തുടര്‍ന്ന് നിങ്ങള്‍ ഓരോ തവണയും വീഡിയോ ഫേസ്ബുക്കില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.
അറിയാതെ Always സെലക്ട് ചെയ്ത് പോയെങ്കില്‍ ഒഴിവാക്കാനായി Applications Manager സെറ്റിങ്ങ്സില്‍ പോയി clear defaults എടുത്താല്‍ മതി.

Movies എന്ന ഫോള്‍ഡറിലാവും ഫയല്‍ ഡൗണ്‍ലോഡാവുക.
ഇതിന്‍റെയൊരു പോരായ്മയെന്നത് ഡൗണ്‍ലോഡിങ്ങ് അവസാനിച്ചാലും നോട്ടിഫിക്കേഷനൊന്നും കാണിക്കില്ല എന്നതാണ്.

DOWNLOAD

Comments

comments